കേരളം

kerala

ETV Bharat / education-and-career

പ്ലസ് വൺ പ്രവേശനം; മെയ് 16 മുതൽ അപേക്ഷിക്കാം, ജൂൺ 24 ന് ക്ലാസുകൾ ആരംഭിക്കും, അറിയേണ്ടതെല്ലാം... - Plus One admission - PLUS ONE ADMISSION

പ്ലസ് വൺ പ്രവേശനം, അപേക്ഷ ഓൺലൈനായി എങ്ങനെ സമര്‍പ്പിക്കാം

APPLICATIONS FOR PLUS ONE ADMISSION  PLUS ONE ONLINE SUBMISSION  LAST DATE OF PLUS ONE ADMISSION  പ്ലസ് വൺ പ്രവേശനം
PLUS ONE ADMISSION (Source: Etv Bharat)

By ETV Bharat Kerala Team

Published : May 8, 2024, 8:27 PM IST

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിനായുള്ള അപേക്ഷകൾ മെയ് 16 മുതൽ ഓൺലൈനായി സമർപ്പിക്കാം. മെയ് 25 ആണ് അപേക്ഷ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി.

മൂന്ന് ഘട്ട അലോട്ട്‌മെന്‍റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ജൂൺ 24 മുതലാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. ജൂലൈ 31 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും. വിശദവിവരങ്ങൾ അറിയാം.

അപേക്ഷ എങ്ങനെ ഓൺലൈൻ വഴി സമർപ്പിക്കാം? : അപേക്ഷകർക്ക് https://hscap.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴി സ്വന്തമായോ പത്താം ക്ലാസ് പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തിയും പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.

ഏകജാലക അഡ്‌മിഷൻ ഷെഡ്യൂൾ :മെയ് 29 ന് ട്രയൽ അലോട്ട്‌മെന്‍റും ജൂൺ 5 ന് ആദ്യ അലോട്ട്‌മെന്‍റും ജൂൺ 12 ന് രണ്ടാം അലോട്ട്‌മെന്‍റും ജൂൺ 19 ന് മൂന്നാം അലോട്ട്‌മെന്‍റും പ്രസിദ്ധീകരിക്കും.

ഈ വർഷത്തെ പ്രധാന മാറ്റങ്ങൾ :പ്രവേശന മാനദണ്ഡമായ വെയിറ്റഡ് ഗ്രേഡ് പോയിന്‍റ്‌ ആവറേജ് തുല്യമായി വരുന്ന സാഹചര്യത്തിൽ അക്കാദമിക മെറിറ്റിന് മുൻ തൂക്കം ലഭിക്കുന്ന തരത്തിൽ ഗ്രേസ് മാർക്കിലൂടെയല്ലാതെയുള്ള അപേക്ഷകനെ റാങ്കിൽ ആദ്യം പരിഗണിക്കും.

ഈ വർഷം മുതൽ പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 14 മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കഡറി സ്‌കൂളുകളിലെ പ്രവേശനം ഏകജാലക സംവിധാനത്തിലൂടെയായിരിക്കും. ഈ സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓൺലൈനായി സ്വീകരിച്ച് നിർദ്ദിഷ്‌ട പ്രവേശന ഷെഡ്യൂൾ പ്രകാരം അലോട്ട്‌മെന്‍റ്‌ പ്രക്രിയയിലൂടെ പ്രവേശനം സാധ്യമാക്കും.

30 % മാർജിനൽ സീറ്റ് വർധനവ് :തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30 ശതമാനം മാർജിനൽ സീറ്റ് വർധനവും തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ എല്ലാ എയ്‌ഡഡ് സ്‌കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർധനവും ആവശ്യപ്പെടുന്ന എയ്‌ഡഡ് സ്‌കൂളുകൾക്ക് 10 ശതമാനം കൂടി മാർജിനൽ സീറ്റ് വർധനവ് അനുവദിക്കും.

കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിൽ എല്ലാ സർക്കാർ, എയ്‌ഡഡ് ഹയർസെക്കന്‍ഡറി സ്‌കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർധനവും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർ, എയ്‌ഡഡ് ഹയർസെക്കന്‍ഡറി സ്‌കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർധനവും അനുവദിക്കും.

പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ മാർജിനൽ സീറ്റ് വർധനവ് ഉണ്ടായിരിക്കില്ല. 2022-23 അധ്യയന വർഷം താത്‌കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്‌ത 4 ബാച്ചുകളും കൂടി ചേർന്ന 81 ബാച്ചുകളും 2023-24 അധ്യയന വർഷം താതത്‌കാലികമായി അനുവദിച്ച 97 ബാച്ചുകളും ഈ വർഷം കൂടി തുടരും.

ALSO READ:എസ്എസ്എൽസി വിജയം വിദ്യാര്‍ഥികള്‍ക്കൊപ്പം ആഘോഷിച്ച് മന്ത്രി മന്ത്രി വി ശിവൻകുട്ടി

ABOUT THE AUTHOR

...view details