സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. എറണാകുളം, കണ്ണൂര്‍, കാസർകോട് ജില്ലകളിലെ പച്ചക്കറി വിലയില്‍ ചില്ലറ വ്യത്യാസം. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 25 രൂപയുടെ കുറവാണ് തക്കാളിക്ക് കാസർകോട് രേഖപ്പെടുത്തിയത്. അതേസമയം എറണാകുളത്ത് ഇഞ്ചി വില 200 ആയി. കോഴിക്കോട് ജില്ലയില്‍ പച്ചക്കറി വിലയില്‍ കാര്യമായ മാറ്റമില്ല. ഇഞ്ചി, മുരിങ്ങ, കാരറ്റ്, പച്ചമുളക്, ചെറുനാരങ്ങ, ചേന എന്നിവയുടെ വിപണി വില 100ന് മുകളിലാണ്. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.