സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ ഏറ്റക്കുറച്ചില്‍. കോഴിക്കോട് തക്കാളി, മുരിങ്ങ, ബീറ്റ്‌റൂട്ട്, വഴുതന, കാബേജ്, ഇഞ്ചി എന്നീ പച്ചക്കറികളുടെ വില കുറഞ്ഞു. തക്കാളി, ബീറ്റ്‌റൂട്ട്, വഴുതന, കാബേജ് എന്നിവയ്‌ക്ക് 10 രൂപയും, മുരിങ്ങയ്‌ക്കും ഇഞ്ചിയ്‌ക്കും 20 രൂപയുമാണ് കുറഞ്ഞത്. അതേസമയം ജില്ലയിൽ കാരറ്റിനും, പയറിനും 20 രൂപ കൂടി. കണ്ണൂരിൽ തക്കാളി, ഇഞ്ചി, വഴുതന, കാരറ്റ്, പച്ചമുളക്, വെണ്ട, കാബേജ് എന്നിവയുടെ വില വർധിച്ചു. ഇഞ്ചിയ്‌ക്കും, വഴുതനയ്‌ക്കും 22 രൂപയും, തക്കാളിക്ക് 25 രൂപയും, കാരറ്റിന് 20 രൂപയും, വെണ്ടയ്‌ക്ക് 24 രൂപയും, കാബേജിന് 26 രൂപയുമാണ് വർധിച്ചത്. മാത്രമല്ല ജില്ലയിൽ ബീറ്റ്‌റൂട്ടിന്‍റെ വില കുറഞ്ഞു. എറണാകുളത്ത് തക്കാളി, പച്ചമുളക്, മുരിങ്ങ എന്നിവയുടെ വില കുറഞ്ഞു. തക്കാളിക്ക് 30 രൂപയും, പച്ചമുളകിനും, മുരിങ്ങയ്‌ക്കും 20 രൂപയുമാണ് കുറഞ്ഞത്. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.