സംസ്ഥാനത്ത് പച്ചക്കറി നിരക്ക് ഉയരുന്നു. എറണാകുളത്തും, കണ്ണൂരും, കാസർകോടും ഇഞ്ചിക്ക് പൊള്ളുന്ന വില. എറണാകുളത്ത് 200 രൂപയും, കണ്ണൂരിൽ 240 രൂപയും കാസർകോട് 245 രൂപയുമാണ് ഇഞ്ചി വില. സംസ്ഥാനത്ത് ബീൻസിന്‍റെയും, മുരിങ്ങയുടേയും വില ഉയർന്നു. വിപണിയിൽ ചെറുനാരങ്ങയുടെ വില കുറഞ്ഞു. തിരുവനന്തപുരത്ത് 70 രൂപയും കോഴിക്കോട് 80 രൂപയുമാണ് ചെറുനാരങ്ങ വില. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.