സംസ്ഥാനത്ത് പച്ചക്കറി നിരക്ക് ഉയരുന്നു. കണ്ണൂരിൽ ഇഞ്ചി, മുരിങ്ങ, ബീറ്റ്‌റൂട്ട്, പച്ചമുളക് എന്നിവയ്‌ക്ക് വില കൂടി. ഇഞ്ചിക്കും, ബീറ്റ്‌റൂട്ടിനും 12 രൂപയും, മുരിങ്ങയ്‌ക്ക് 41 രൂപയും, പച്ചമുളകിന് 21 രൂപയുമാണ് വർധനവുണ്ടായത്. എറണാകുളത്ത് മുരിങ്ങയുടേയും പച്ചമുളകിന്‍റെയും വില കുറഞ്ഞു. കഴിഞ്ഞ ദിവസം 240 ആയിരുന്ന മുരിങ്ങ വില ഇന്ന് 160 ആയി കുറഞ്ഞു. അതുപോലെ കഴിഞ്ഞ ദിവസം 100 ആയിരുന്ന പച്ചമുളകിന്‍റെ വില 80 ആയി കുറഞ്ഞു. വിപണിയിലെ മറ്റ് ഇനങ്ങളുടെ വിലകള്‍ പരിശോധിക്കാം.