കേരളം

kerala

ETV Bharat / business

വാണിജ്യ പാചക വാതക സിലിണ്ടറിന് വില കുറച്ചു; ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല - COMMERCIAL LPG CYLINDER PRICE - COMMERCIAL LPG CYLINDER PRICE

എണ്ണ വിപണന കമ്പനികൾ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചു. കുറച്ചത് 69.50 രൂപ.

OIL MARKETING COMPANIES  COMMERCIAL GAS CYLINDER  LPG PRICES  PRADHAN MANTRI UJJWALA YOJANA
COMMERCIAL LPG CYLINDER PRICE (ETV Bharat)

By ETV Bharat Kerala Team

Published : Jun 1, 2024, 7:32 AM IST

ന്യൂഡൽഹി :എണ്ണ വിപണന കമ്പനികൾ വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില കുറച്ചു. 69.50 രൂപയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിലാണ് മാറ്റം. ഡൽഹിയിൽ ഇപ്പോൾ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിരക്ക് 1676 രൂപയാണ്.

2024 മേയ് 1 ന് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകള്‍ക്ക് 19 രൂപ കുറച്ചിരുന്നു. സിലിണ്ടറിൻ്റെ ചില്ലറ വിൽപ്പന വില ഡൽഹിയിൽ അന്ന് 1745.50 രൂപയായിരുന്നു. പുതിയ മാസം ആരംഭിക്കുന്നതോടെ പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമുണ്ടാകും. യോഗ്യരായ കുടുംബങ്ങൾക്ക് സബ്‌സിഡി നൽകുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജന പോലെ വീടുകളിൽ പാചകം ചെയ്യാൻ എൽപിജി സിലിണ്ടറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ വിവിധ പദ്ധതികൾ നടത്തിവരികയാണ്.

ഇന്ധന വില നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പലപ്പോഴും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. അതേസമയം സിലിണ്ടറിന്‍റെ വില കുറച്ചതിന് പിന്നിലെ കൃത്യമായ കാരണങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അന്താരാഷ്‌ട്ര എണ്ണവിലയിലെ മാറ്റങ്ങൾ, നികുതി നയങ്ങളിലെ വ്യതിയാനങ്ങൾ, സപ്ലൈ - ഡിമാൻഡ് ഡൈനാമിക്‌സ് എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങൾ ഇത്തരം ക്രമീകരണങ്ങൾക്ക് കാരണമായേക്കാം.

ALSO READ :വാണിജ്യ സിലിണ്ടറിന് വില കുറച്ചു ; ആശ്വാസത്തിന് വകയില്ലാതെ ഗാര്‍ഹിക ഉപഭോക്താക്കള്‍

ABOUT THE AUTHOR

...view details