കൃഷ്‌ണഗിരി(തമിഴ്‌നാട്): 'കര്‍ണാടകയിലെ മുന്‍ മന്ത്രി രാജ ഗൗഡ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ താനുമൊരു കാരണമാണ്. രാജഗൗഡയ്ക്ക് വോട്ട് ചെയ്യണമെന്ന് താന്‍ അറിയുന്ന എല്ലാവരോടും അഭ്യര്‍ത്ഥിച്ചിരുന്നു' വീരപ്പന്‍ 1999ല്‍ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞ വാക്കുകളാണിവ. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും കാടുകളില്‍ ഒളിച്ച് കഴിയുകയും ചെയ്‌ത - രാഷ്‌ട്രീയത്തോട് യാഥാര്‍ത്ഥ്യമാക്കാനാകാതെ പോയ അടങ്ങാത്ത അഭിനിവേശം ഉണ്ടായിരുന്ന ആളായിരുന്നു വീരപ്പന്‍.
ഫൂലന്‍ദേവി രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചതോടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അവര്‍ക്ക് മാപ്പ് നല്‍കിയത് എങ്ങനെയെന്നും അദ്ദേഹം പരാമര്‍ശിച്ചിരുന്നു. ഇത് ഉദാഹരിച്ച് കൊണ്ട് തനിക്കും ഇത്തരത്തില്‍ ഒരു പൊതുമാപ്പ് ലഭിക്കുമെന്ന പ്രതീക്ഷ വീരപ്പന്‍ പുലര്‍ത്തിയിരുന്നു. വനത്തില്‍ വച്ച് അദ്ദേഹം പുറത്ത് വിട്ട -ശബ്‌ദ-ദൃശ്യ സന്ദേശങ്ങള്‍ രാഷ്‌ട്രീയ താത്‌പര്യം വെളിപ്പെടുത്തുന്നവയായിരുന്നു. എന്നാല്‍ 2004ല്‍ അദ്ദേഹം വെടിയേറ്റ് മരിച്ചതോടെ ആ ആഗ്രഹങ്ങള്‍ ഒരിക്കലും സാക്ഷാത്ക്കരിക്കപ്പെടാതെ പോയി.
ഇപ്പോള്‍ അദ്ദേഹത്തിന്‍റെ മൂത്ത മകള്‍ വിദ്യാറാണി വീരപ്പന്‍ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിച്ച് വീരപ്പന്‍റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങുകയാണ്. ഇക്കുറി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്ന് നാം തമിഴ് പാര്‍ട്ടിയ്ക്ക് (എന്‍ടിപി) വേണ്ടി ജനവിധി തേടുകയാണ് വിദ്യാറാണി. തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയിലുള്ള മണ്ഡലത്തില്‍ വിദ്യാറാണിയുടെ പ്രചാരണം വളരെ സജീവമാണ്. തന്‍റെ രാഷ്‌ട്രീയ സ്വപ്‌നങ്ങള്‍ വിദ്യാറാണി ഇടിവി ഭാരതിനോട് പങ്കുവച്ചു.
- ചോദ്യം: പ്രചാരണത്തോട് ജനങ്ങളുടെ പ്രതികരണം എങ്ങനെ?
ഉത്തരം: പ്രചാരണത്തിനെത്തുന്ന തന്നോട് വീട്ടിലെ ഒരു സ്‌ത്രീയോട് പെരുമാറുന്നത് പോലെയാണ് ആളുകള്‍ ഇടപെടുന്നത്. അച്‌ഛനില്ലാത്ത ഒരു മകളോട് ജനങ്ങള്‍ അതീവ വാത്‌സല്യം പ്രകടിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍ തനിക്ക് വളരെ അനുകൂലമണ്. രാഷ്‌ട്രീയത്തിനപ്പുറം അവര്‍ വൈകാരികമായി തന്നെ ഒരു മകളായി കാണുന്നു.
- ചോദ്യം: രാഷ്‌ട്രീയ യാത്രയില്‍ നിങ്ങളുടെ അമ്മയുടെയും സഹോദരിയുടെയും പിന്തുണയുണ്ടോ?
ഉത്തരം:അവര്‍ തീര്‍ച്ചയായും എന്നെ പിന്തുണയ്ക്കും. കാരണം അവര്‍ തമിഴ്‌ദേശീയതയില്‍ ജീവിക്കുന്നവരാണ്.
- ചോദ്യം:അടുത്തിടെ വീരപ്പന്‍റെ ജീവിതത്തെക്കുറിച്ച് ഒരു ഹ്രസ്വചിത്രം പുറത്ത് വന്നിരുന്നു. പുതിയ തലമുറയ്ക്ക് അദ്ദേഹത്തിന്‍റെ ജീവിതത്തെക്കുറിച്ച് അജ്ഞാതമായിരുന്ന പല വിവരങ്ങളും ഇതില്‍ നിന്ന് ലഭിച്ചു. അതേക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്?