രുദ്രാപൂര്‍:വിമാനത്താവള ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ആശിഷ് ചൗസാലി എന്നയാളെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീകളുടെ വസ്ത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം.
ഉത്തരാഖണ്ഡിലെ ഉധംസിങ് നഗറില്‍ വിമാനത്താവളത്തിന് സമീപമുള്ള കെട്ടിടത്തിലാണ് ഇയാള്‍ താമസിച്ചിരുന്നത്. പൊട്ടും ലിപ്സ്റ്റികും മറ്റും അണിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത് എന്നും ഉധംസിങ് നഗര്‍ എസ്പി മനോജ് കത്യാല്‍ പറഞ്ഞു. പ്രഥമദൃഷ്ട്യാ ഇതൊരു ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല.
ഞായറാഴ്ച രാത്രി ഒരു സുഹൃത്തിനും ബന്ധുവിനുമൊപ്പം അത്താഴം കഴിച്ച ശേഷമാണ് ചൗസാലി സ്വന്തം മുറിയിലേക്ക് പോയതെന്ന് റിപ്പോര്‍ട്ടുണ്ട്. തിങ്കളാഴ്ച അകത്ത് നിന്ന് പൂട്ടിയിരുന്ന ഇയാളുടെ മുറി പൂട്ട് തകര്‍ത്ത് തുറക്കുമ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.