2025-26 സാമ്പത്തിക വര്‍ഷം കാര്‍ഷിക മേഖലയ്‌ക്ക് പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചു. കാര്‍ഷിക മേഖലയ്‌ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കാനായെന്ന് മന്ത്രി നിര്‍മല സീതാരാമന്‍. കാര്‍ഷിക മേഖലയെ കൈപിടിച്ചുയര്‍ത്താനായി. 1.7 കോടി കര്‍ഷകര്‍ക്ക് നേട്ടമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയ്‌ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കാനായി. കാര്‍ഷിക മേഖലയെ കൈപിടിച്ചുയര്‍ത്താനായെന്നും മന്ത്രി പറഞ്ഞു.
ബിഹാറില്‍ മഖാന ബോര്‍ഡ്:മഖാന കര്‍ഷകരെ ശാക്തീകരിക്കാന്‍ ബിഹാറിന് മഖാന ബോര്‍ഡ് രൂപീകരിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. സസ്യാഹാരികളുടെ പ്രോട്ടീന്‍ സംഭരണ കേന്ദ്രം എന്നാണ് മഖാന അഥവ താമരവിത്ത് അറിയപ്പെടുന്നത്. ഇതിന്‍റെ ഉത്‌പാദനത്തിന് പ്രത്യേക ഗവേഷണ കേന്ദ്രം വേണമെന്ന് ബിഹാര്‍ നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പദ്ധതി നടപ്പിലാക്കുന്നതിലൂടെ മഖാനയുടെ ഉത്‌പാദനവും സംഭരണവും വിതരണവും ശക്തമാക്കുകയാണ് കേന്ദ്ര ലക്ഷ്യം.
കര്‍ഷകര്‍ക്ക് കൈതാങ്ങ്:കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പരിധി 3 ലക്ഷത്തില്‍ നിന്നും 5 ലക്ഷമായി ഉയര്‍ത്തി. 100 ജില്ലകള്‍ കേന്ദ്രീകരിച്ച് പിഎം ധന്‍ധാന്യ പദ്ധതി നടപ്പാക്കുകയും പിഎം കിസാന്‍ ആനുകൂല്യം വര്‍ധിപ്പിക്കുകയും ചെയ്യും.
പരുത്തി കൃഷി പ്രോത്സാഹിപ്പിക്കും:പരുത്തി കൃഷിയെ കൂടുതലായി പ്രോത്സാഹിപ്പിക്കും. ഇത്തരം കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജുകള്‍ നല്‍കും.പരുത്തി കൃഷിക്കായി പഞ്ചവത്സര പദ്ധതി നടപ്പാക്കും.
ധന്‍ധാന്യ പദ്ധതി പ്രഖ്യാപിച്ചു: രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രധാനമന്ത്രി ധന്‍ധാന്യ കൃഷിയോജന പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. പദ്ധതിയിലൂടെ ലക്ഷ്യവയ്‌ക്കുന്നത് വിളവൈവിധ്യവും കാര്‍ഷിക ഉത്‌പാദനവും കൂട്ടുക, സംഭരണ സംവിധാനം മികച്ചതാണെന്ന് ഉറപ്പാക്കുക, ജലസേചന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, ധനലഭ്യത ഉറപ്പാക്കുക എന്നിവയാണ്. 1.7 കോടി കര്‍ഷകര്‍ക്ക് ധന്‍ധാന്യ പദ്ധതി സഹായകരമാകുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു. പച്ചക്കറികളുടെയും പഴങ്ങളുടെയും ഉത്‌പാദനത്തിനും സംഭരണത്തിനും വിതരണത്തിനും പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.