താനെ : അയൽവാസിയായ 15 കാരൻ്റെ നഗ്ന വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പ്രായപൂർത്തിയാകാത്ത രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി പട്ടണത്തിലാണ് സംഭവം. ചൊവ്വാഴ്‌ച രാവിലെ പ്രതികളായ കുട്ടികള്‍ ഇരയെ അടുത്തുള്ള മിൽക്ക് ബൂത്തിലേക്ക് കൊണ്ടുപോയി നഗ്ന വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
15 കാരന്‍റെ നഗ്നവീഡിയോ പകർത്തി പ്രചരിപ്പിച്ചു; പ്രായപൂർത്തിയാകാത്ത രണ്ട് പേര്‍ക്കെതിരെ കേസ് - shoot and shared nude video of boy - SHOOT AND SHARED NUDE VIDEO OF BOY
താനെ ജില്ലയിലെ ഭിവണ്ടി പട്ടണത്തില്‍ അയൽവാസിയായ 15 കാരൻ്റെ നഗ്ന വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പ്രായപൂർത്തിയാകാത്ത രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസ്.
Representative Image (ETV Bharat)
By PTI
Published : Aug 29, 2024, 6:56 PM IST
വീഡിയോ പിന്നീട് വൈറലായി. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭിവണ്ടി പൊലീസ് പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പ്രതികള്‍ക്ക് നോട്ടിസ് അയച്ചതായും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.