കേരളം

kerala

ETV Bharat / bharat

'പ്രതിരോധ രംഗത്തെ സ്വകാര്യ പങ്കാളിത്തം വന്‍ മാറ്റങ്ങൾക്ക് വഴിവെക്കും': രാജ്‌നാഥ് സിങ്

പെട്ടെന്ന് മാറ്റങ്ങളുണ്ടാക്കാന്‍ മാത്രമല്ല പുത്തന്‍ കണ്ടെത്തലുകള്‍ക്കും സ്വകാര്യമേഖലയ്ക്ക് ശേഷിയുണ്ടെന്നും രാജ്‌നാഥ് സിങ്.

Raj nath singh  Defense Minister  conventional warfare  DRDO
Rajnath Singh, Union Defense minister (ANI)

By ETV Bharat Kerala Team

Published : Oct 18, 2024, 6:06 PM IST

ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് സ്വകാര്യ മേഖല നേതൃത്വപരമായ പങ്ക് വഹിക്കണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സ്വകാര്യ പങ്കാളിത്തം ഈ രംഗത്ത് നൂതനതയും വന്‍ മാറ്റങ്ങളും സൃഷ്‌ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ 'പ്രതിരോധ മേഖലയിലെ സാങ്കേതികതയ്ക്ക് ആക്കം കൂട്ടല്‍' എന്ന വിഷയത്തില്‍ ഡിആര്‍ഡിഒ വ്യവസായ ശില്‍പ്പശാലയില്‍ പങ്കെടുക്കവെ ആയിരുന്നു രാജ്‌നാഥിന്‍റെ പരാമര്‍ശങ്ങള്‍.

പ്രതിരോധ മേഖലയിലെ സാങ്കേതികതയുടെ സ്വാധീനം പഴയ യുദ്ധതന്ത്രങ്ങളില്‍ മാത്രം ഒതുങ്ങരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരമ്പരാഗതമല്ലാത്ത ഡ്രോണുകള്‍, സൈബര്‍ യുദ്ധതന്ത്രങ്ങള്‍, ജൈവ ആയുധങ്ങള്‍, ബഹിരാകാശ പ്രതിരോധം തുടങ്ങിയ മേഖലകളില്‍ പുതുമകളുണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിരോധ മേഖലയ്ക്ക് മുന്നിലുള്ള വലിയ വെല്ലുവിളികളാണ് ഇവ. പെട്ടെന്ന് മാറ്റങ്ങളുണ്ടാക്കാന്‍ മാത്രമല്ല പുത്തന്‍ കണ്ടെത്തലുകള്‍ക്കും സ്വകാര്യമേഖലയ്ക്ക് ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സര്‍ക്കാര്‍ പ്രതിരോധമേഖലയുമായി സഹകരിച്ച് ഇന്ത്യയുടെ പ്രതിരോധ രംഗത്ത് സാങ്കേതികതയില്‍ ഊന്നിയുള്ള കൂടുതല്‍ നൂതനത കൊണ്ടു വരാന്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞതായും അതിന്‍റെ ഫലങ്ങള്‍ കണ്ട് തുടങ്ങിയതായും അദ്ദേഹം വ്യക്‌തമാക്കി.

പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശാസ്‌ത്രജ്ഞന്‍മാര്‍, വ്യവസായികള്‍, പണ്ഡിതര്‍, സ്‌റ്റാര്‍ട്ടപ്പുകള്‍, ചെറുകിട സൂക്ഷ്‌മ ഇടത്തരം വ്യവസായങ്ങള്‍ തുടങ്ങിയവ പ്രതിരോധ മേഖലയെ ശാക്തീകരിക്കും.

അന്‍പത് അറുപത് കൊല്ലത്തിന് മുമ്പുണ്ടായിരുന്ന യുദ്ധോപകരണങ്ങളല്ല ഇപ്പോഴത്തേത്. സാങ്കേതികതയുടെ വരവോടെ ഇവയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. ഈ സാഹചര്യത്തില്‍ പ്രതിരോധ രംഗത്തെ ഗവേഷണവും വികസനവും കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകണം. ഇത് ഒരൊറ്റ സ്ഥാപനത്തിന്‍റെ മാത്രം ശ്രമത്തിലൂടെ സാധ്യമാകില്ല. എല്ലാവരുടെയും സഹകരണം ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read:യുദ്ധ വിമാന നിർമാണത്തിൽ നിർണായക ചുവടുവയ്പ്പ്; ഇന്ത്യയുടെ സ്വന്തം പുതുതലമുറ വിമാനങ്ങൾ അടുത്ത വർഷം പറന്നുയരും

ABOUT THE AUTHOR

...view details