ബല്ലാരി (കര്‍ണാടക): ജിൻഡാൽ ഫാക്‌ടറിയിലെ കുഴിയിൽ വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. ഭൂബനഹള്ളി സ്വദേശി ജെഡേപ്പ, ബാംഗ്ലൂർ സ്വദേശി സുശാന്ത്, ചെന്നൈ സ്വദേശി മഹാദേവൻ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
സ്റ്റീൽ മെറ്റീരിയൽ തണുപ്പിക്കാനായി വാട്ടർ ടാങ്കിലേക്ക് വെള്ളം ഒഴിക്കുന്നതിനിടെ പൈപ്പ് ലൈൻ പരിശോധിക്കവെയാണ് വെള്ളത്തിന്‍റെ കുത്തൊഴുക്കിൽ പെട്ട് മൂവരും കുഴിയിൽ വീണത്. ആഴമുള്ള കുഴിയിൽ വീണ് മൂന്ന് തൊഴിലാളികൾക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ജിൻഡാൽ സഞ്ജീവിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.