മുംബൈ :മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്‌ക്ക് വധഭീഷണി. ഇ-മെയിൽ, ഫണ്‍ കോള്‍ എന്നിവ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. മുംബൈ പൊലീസിന് ലഭിച്ച ഇ മെയിലിലാണ് കാറിൽ ബോംബ് വയ്‌ക്കുമെന്ന ഭീഷണി സന്ദേശം. ഇ മെയിൽ സന്ദേശത്തിന് പുറമെ ഫോണിലൂടെയും വധഭീഷണി വന്നതായി പൊലീസ് സ്ഥിരീകരിച്ചു.
ഗോരേഗാവ്, ജെജെ മാർഗ് പൊലീസ് സ്റ്റേഷനുകളിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഭീഷണി സന്ദേശം ലഭിച്ച സിസ്റ്റത്തിൻ്റെ ഐപി അഡ്രസ് കണ്ടു പിടിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 351(3), ക്രിമിനൽ ഭീഷണി 353(2), പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്‌താവനകൾ എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക