മുംബൈ: മഹാരാഷ്‌ട്രയില്‍ 48 ലോക്‌സഭ സീറ്റുകളില്‍ അഞ്ച് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. ബാരാമതി, പൂനെ, സത്താറ, അമരാവതി, ബീഡ് , അഹമ്മദ് നഗര്‍, താനെ, നാസിക്, തുടങ്ങിയ മണ്ഡലങ്ങളിലെ ഫലത്തിനായാണ് രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
സംസ്ഥാനത്തെ ആദ്യ ഫല സൂചനകള്‍ ബിജെപിക്ക് തെല്ലും അനുകൂലമായിരുന്നില്ല. തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവാന്‍കുലെയും ഉപമുഖ്യമന്ത്രി ദേവന്ദ്ര ഫട്‌നാവിസുമായി കൂടിക്കാഴ്‌ച നടത്തി. വിദര്‍ഭയില്‍ മഹാസഖ്യത്തിന് തിരിച്ചടിയുണ്ടായിട്ടുണ്ട്. മൂന്ന് സീറ്റുകളില്‍ മാത്രമാണ് മഹാസഖ്യം ലീഡ് ചെയ്യുന്നത്.
ഷിര്‍ദിയില്‍ ശിവസേന ശിവസേനയെ പരാജയപ്പെടുത്തി. താക്കറെ ഗ്രൂപ് നേതാവ് ഭാവുസാഹെബ് വക്‌ചൗരെ മണ്ഡലം പിടിച്ചു. സംസ്ഥാനത്തെ സംവരണ മണ്ഡലങ്ങളിലൊന്നാണ് ഷിര്‍ദി. സിറ്റിങ്ങ് എംപി സദാശിവ ലോഖാന്ഡെയും മുന്‍ എംപി ഭാവുസാഹെബ് വക്‌ചൗരെയും വാന്‍ചിത് ബഹുജന്‍ അഘാടിയുടെ ഉത്കര്‍ഷ രൂപ് വതെയും തമ്മിലായിരുന്നു പോരാട്ടം.