കേരളം

kerala

ETV Bharat / bharat

സുപ്രീം കോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു, ചാനലില്‍ ക്രിപ്‌റ്റോ കറന്‍സിയുടെ പരസ്യം - SC YouTube Channel hacked

പഴയ ദൃശ്യങ്ങള്‍ തെരയുന്നവര്‍ക്ക് ലഭിക്കുന്നത് അവ സ്വകാര്യമാണെന്ന സന്ദേശം.

SHOWING CRYPTO CURRENCY VIDEO  RG KAR MEDICAL COLLEGE  Supreme Court YouTube Channel  സുപ്രീം കോടതിയുടെ യൂട്യൂബ് ചാനല്‍
Supreme court's YouTube Channel hacked (ETV Bharat)

By ETV Bharat Kerala Team

Published : Sep 20, 2024, 1:43 PM IST

ന്യൂഡല്‍ഹി : സുപ്രീം കോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്‌തു. ഇപ്പോള്‍ ചാനലില്‍ കയറുന്നവര്‍ക്ക് കാണാനാകുന്നത് അമേരിക്കന്‍ കമ്പനിയായ റിപ്പിള്‍ ലാബ്‌സ് വികസിപ്പിച്ച എക്‌സ് ആര്‍പി എന്ന ക്രിപ്‌റ്റോ കറന്‍സിയുടെ വീഡിയോയാണ്.

ഭരണഘടന ബെഞ്ച് പരിഗണിക്കുന്ന കേസുകളുടെ സ്‌ട്രീമിങ്ങിനായാണ് പരമോന്നത കോടതി ഈ യൂട്യൂബ് ചാനല്‍ ഉപയോഗിക്കുന്നത്. ഇതിന് പുറമെ പൊതുതാത്പര്യമുള്ള മറ്റ് വിഷയങ്ങളും ഇതില്‍ സംപ്രേഷണം ചെയ്യാറുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവഡോക്‌ടറുടെ ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ട കേസിന്‍റെ വിചാരണ നടപടികളാണ് ഏറ്റവും ഒടുവില്‍ സുപ്രീം കോടതിയുടെ യുട്യൂബില്‍ സംപ്രേഷണം ചെയ്‌തത്. യൂട്യൂബിലെ മുന്‍ ദൃശ്യങ്ങള്‍ക്ക് വേണ്ടി സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് കിട്ടുന്നത് മുന്‍ വീഡിയോകളെല്ലാം സ്വകാര്യമാക്കിയിരിക്കുന്നുവെന്ന വിവരമാണ്. ലൈവ് വീഡിയോയി ക്രിപ്‌റ്റോ കറന്‍സിയുടെ പരസ്യവും കാണാം.

Also Read:പള്‍സര്‍ സുനി ജയിലിന് പുറത്തേക്ക്, ജാമ്യം കിട്ടുന്നത് ഏഴര വര്‍ഷത്തിന് ശേഷം; എതിര്‍പ്പ് പ്രകടപ്പിച്ച് സംസ്ഥാനം

ABOUT THE AUTHOR

...view details