ബങ്കുര: ലോക്‌സഭ തെരെഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ ബിഷ്‌ണുപൂർ മണ്ഡലത്തിൽ പരസ്‌പരം ഏറ്റുമുട്ടാനൊരുങ്ങി മുൻ ദമ്പതികൾ. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി സുജാത മൊണ്ടലും ഭാരതീയ ജനത പാർട്ടിയുടെ സൗമിത്ര ഖാനുമാണ് തെരഞ്ഞെടുപ്പിൽ നേർക്കുനേർ അംഗത്തിനിറങ്ങുന്നത്. പ്രതികാര രാഷ്ട്രീയം എന്ന് വിശേഷിപ്പിക്കാവുന്ന സ്ഥാനാർത്ഥിത്വമാണ് ഇരുവരുടേത്.
തൃണമൂലില്‍ ചേർന്ന ഭാര്യയ്ക്ക് ബിജെപി എംപിയുടെ വിവാഹ മോചന നോട്ടീസ്, ഇനി നേർക്ക് നേർ പോരാട്ടം
പശ്ചിമ ബംഗാളിലെ ബിഷ്‌ണുപൂർ മണ്ഡലത്തിൽ നേർക്കുനേർ അംഗത്തിനിറങ്ങി മുൻ ദമ്പതിമാരായ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി സുജാത മൊണ്ടലും ഭാരതീയ ജനത പാർട്ടിയുടെ സൗമിത്ര ഖാനും.
Published : Mar 11, 2024, 1:01 PM IST
കഴിഞ്ഞ ദിവസമാണ് ബിഷ്‌ണുപൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി സുജാതയെ ടിഎംസി പ്രഖ്യാപിച്ചത്. എന്നാൽ ഈ മാസം ആദ്യത്തോടെ തന്നെ ഖാൻ സീറ്റ് ഉറപ്പിച്ചിരുന്നു. തൃണമൂൽ കോൺഗ്രസിൽ അംഗത്വം സ്വീകരിച്ച് ഒരു ദിവസത്തിന് ശേഷം മൊണ്ടലിന് ഭർത്താവും ബിജെപി എംപിയുമായ ഖാൻ വിവാഹ മോചന നോട്ടിസ് അയച്ചിരുന്നു. സന്തോഷകരമായ തന്‍റെ ദാമ്പത്യ ജീവിതത്തിൽ പെട്ടന്നുണ്ടായ വഴിത്തിരിവിൽ അദ്ദേഹത്തിന് വലിയ ആഘാതമുണ്ടാക്കുകയും പൊതുജനങ്ങൾക്ക് മുന്നിൽ ഖാൻ പൊട്ടിക്കരയുകയും ചെയ്‌തിരുന്നു.
2010 ലാണ് സൗമിത്രയും സുജാതയും പരിചയപ്പെടുന്നതും അടുപ്പത്തിലായത്തിലാകുന്നതും. സൗമിത്രയ്ക്ക് ഒപ്പം നെടുംതൂണായി നിന്നിരുന്ന ഒരാളായായിട്ടാണ് സുജാതയെ എല്ലാവരും കണ്ടിരുന്നത്. എന്നാൽ പത്ത് വർഷത്തിന് ശേഷം ഖാൻ അയച്ച വിവാഹമോചന നോട്ടിസിൽ പറയുന്നത് സുജാത വളരെ സെൻസിറ്റീവും വഴക്കാളിയുമാണെന്നാണ്. അതേസമയം സുജാതയുടെ രാഷ്ട്രീയ മോഹങ്ങളാണ് ഇരുവരുടെയും ദാമ്പത്യം ജീവിതം തകരാൻ കണമായെതെന്ന് ദമ്പതികളുമായി അടുത്ത ബന്ധമുള്ളവർ പറഞ്ഞിരുന്നു.