പട്‌ന: ബീഹാറിൽ പരീക്ഷ കഴിഞ്ഞ് വരുന്നതിനിടെ നിയമ വിദ്യാർഥിയെ മർദിച്ച് കൊലപ്പെടുത്തി. ബിഎൻ ലോ കോളജിൽ പരീക്ഷയെഴുതി മടങ്ങിവരുന്ന വഴി ഹാജിപൂർ സ്വദേശി ഹർഷ് രാജിനെ ഒരു സംഘം ആളുകള്‍ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.
കോളജിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ പത്തോളം മുഖംമൂടി ധാരികള്‍ ഹർഷിനെ അക്രമിക്കുകയായിരുന്നു. പരുക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംഭവത്തിന് ശേഷം അക്രമികളെല്ലാം ഓടി രക്ഷപ്പെട്ടു. മുഖംമൂടി ധരിച്ചിരുന്നതിനാല്‍ ആളുകള്‍ക്ക് അക്രമികളെ തിരിച്ചറിയാനായില്ല.