കേരളം

kerala

ETV Bharat / bharat

തെരുവ്‌ നായ ആക്രമണത്തില്‍ 32 കാരി മരണപ്പെട്ടു - തെരുവ്‌ നായ ആക്രമണം

20 ഓളം തെരുവ് നായ്ക്കൾ ചേര്‍ന്ന്‌ യുവതിയെ ആക്രമിച്ചു, മൃതദേഹം തിരച്ചറിയാനാവാത്ത നിലയിൽ

Stray dogs maul woman to death  stray dog attack in Punjab  തെരുവ്‌ നായ ആക്രമണം  തെരുവ് നായ്ക്കൾ യുവതിയെ കടിച്ചു
Stray dogs maul woman to death

By ETV Bharat Kerala Team

Published : Feb 7, 2024, 10:48 PM IST

കപൂർത്തല (പഞ്ചാബ്‌): തെരുവ്‌ നായ ആക്രമണത്തില്‍ 32 കാരിക്ക് ദാരുണ അന്ത്യം (Stray Dogs Maul Woman To Death). ജില്ലയിലെ പസാൻ കാഡിം ഗ്രാമത്തിലാണ്‌ സംഭവം. ആക്രമണത്തില്‍ പരി ദേവി (32) ആണ് മരണപ്പെട്ടത്‌. 20 ഓളം തെരുവ് നായ്ക്കൾ ചേര്‍ന്ന്‌ യുവതിയെ ആക്രമിക്കുകയായിരുന്നു.

സുൽത്താൻപൂർ ലോധിയിൽ ചൊവ്വാഴ്‌ച വൈകുന്നേരം യുവതി കന്നുകാലികളെ മേയ്ക്കാൻ വയലിലേക്ക് പോയ സമയത്താണ് സംഭവം. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് തെരച്ചിൽ നടത്തുകയും പിന്നീട് തിരച്ചറിയാനാവാത്ത നിലയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അതേ ഗ്രാമത്തിലെ മറ്റൊരു സ്‌ത്രീയെയും തെരുവ് നായ്ക്കൾ ആക്രമിച്ചിരുന്നു. അവരെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.

ഇരയുടെ കുടുംബത്തിന് ജില്ലാ ഭരണകൂടം സാമ്പത്തിക സഹായം നൽകുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ അമിത് കുമാർ പഞ്ചാൽ പറഞ്ഞു. ഗ്രാമത്തിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്യാൻ ബന്ധപ്പെട്ട വകുപ്പിന് നിർദ്ദേശം നൽകി.

ABOUT THE AUTHOR

...view details