ലസ്‌കര്‍(ഉത്തരാഖണ്ഡ്):ആറുവയസുകാരിയെ പതിനാറുകാരന്‍ ബലാത്സംഗം ചെയ്‌തു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയാണ് പതിനാറുകാരന്‍ പീഡിപ്പിച്ചത്.
അഞ്ചുവയസുകാരനായ ബാലനൊപ്പം സ്വന്തം വീടിന് സമീപം കളിച്ച് കൊണ്ടിരിക്കവെയാണ് കുട്ടിയെ പതിനാറുകാരന്‍ കൂട്ടിക്കൊണ്ടുപോയത്. പത്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രതി മണിക്കൂറുകളോളം കുട്ടിയെ വീട്ടില്‍ തടഞ്ഞു വച്ചു. പിന്നീട് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്‌തതായി പത്രി പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് രവീന്ദ്രകുമാര്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ പിതാവ് പത്രി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഭാരതീയ ന്യായ സംഹിതയിലെയും പോക്‌സോയിലെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും