ബെംഗളൂരു:കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ ഉടന്‍ പുനരാരംഭിക്കും. തെരച്ചിലിനായുള്ള ഡ്രഡ്‌ജര്‍ നാളെ (സെപ്‌റ്റംബര്‍ 16) കാര്‍വാര്‍ തുറമുഖത്ത് എത്തും. ഇന്ന് വൈകിട്ട് ഡ്രഡ്‌ജറുമായുള്ള സംഘം ഗോവ തീരത്ത് നിന്നും കാര്‍വാറിലേക്ക് പുറപ്പെടും.
കാര്‍വാറില്‍ നിന്നും 10 മണിക്കൂര്‍ സമയം വേണം ഷിരൂരിലെത്താന്‍. വേലിയിറക്ക സമയത്താകും ഡ്രഡ്‌ജര്‍ വഹിച്ചുള്ള ടഗ് ബോട്ട് കടത്തിവിടുക. വേലിയേറ്റ സമയത്ത് ജലനിരപ്പ് ഉയരാനും തിരമാലയുടെ ഉയരം വര്‍ധിക്കാനുമുള്ള സാധ്യതയുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് വേലിയിറക്ക സമയത്തേക്ക് യാത്ര സജീകരിച്ചത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും