തിരുപ്പൂർ:തിരുപ്പൂരില്‍ ക്ഷേത്രോത്സവത്തിനെത്തിയ പതിനേഴുകാരിയെ കൂട്ട കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ തിരുപ്പൂരിനടുത്ത വെള്ളക്കോവില്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് പീഡനം നടന്നത്. മാര്‍ച്ച് ഒന്‍പതിന് കാങ്കേയത്തിനടുത്തുള്ള വീരകുമാരസ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തില്‍ പങ്കെടുക്കാന്‍ അമ്മയോടൊപ്പമെത്തിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിനിരയാക്കുകയായിരുന്നു ( Minor girl Gang Raped at Tiruppur).
മകളെ കാണാതായതോടെ അമ്മ സമീപ സ്ഥലങ്ങളിൽ തെരച്ചിൽ നടത്തി. കണ്ടെത്താത്തതിനെ തുടർന്ന് ബന്ധുക്കളെ വിവരമറിയിക്കുകയും തെരച്ചിൽ ഊർജിതമാക്കുകയും ചെയ്തു. അതിനിടെ പിറ്റേന്ന് രാവിലെ വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി തന്നെ ചിലർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി വീട്ടുകാരെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പെൺകുട്ടിയുടെ അമ്മ വെള്ളക്കോവിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കുകയും ചെയ്തു. തുടര്‍ന്ന് തിങ്കളാഴ്ച വെള്ളക്കോവിൽ സ്വദേശികളായ രണ്ടു പേര് അറസ്റ്റിലായി.