കേരളം

kerala

ETV Bharat / bharat

വിഎച്ച്പി പരിപാടിയിൽ ഹൈക്കോടതി ജഡ്‌ജിയുടെ പരാമർശം വിവാദത്തിൽ; വിശദീകരണം തേടി സുപ്രീം കോടതി - SC SEEKS DETAILS FROM ALLAHABAD HC

വിവാദമായത് നിയമം ഭൂരിപക്ഷത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്‍റെ പരാമര്‍ശം. പ്രസംഗം വിദ്വേഷകരമാണെന്നും ആരോപണം.

Allahabad High Court  VHP event  Justice Shekhar Yadav  Supreme Court
Supreme Court- File Photo (ETV Bharat file)

By ETV Bharat Kerala Team

Published : Dec 10, 2024, 5:03 PM IST

ന്യൂഡല്‍ഹി: വിശ്വഹിന്ദു പരിഷത്തിന്‍റെ ഒരു പരിപാടിയില്‍ പങ്കെടുത്ത് അലഹബാദ് ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് ശേഖര്‍ കുമാര്‍ യാദവ് നടത്തിയ വിവാദ പ്രസംഗത്തിന്‍റെ വിശദാംശങ്ങള്‍ ആരാഞ്ഞ് സുപ്രീം കോടതി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി വിശദീകരണം തേടിയത്. സംഭവം പരിഗണനയിലുണ്ടെന്നും സുപ്രീം കോടതി ഔദ്യോഗിക പ്രസ്‌താവനയില്‍ അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പൊതുസിവില്‍ കോഡിന്‍റെ ലക്ഷ്യം സാമൂഹ്യസൗഹാര്‍ദ്ദവും ലിംഗ സമത്വവും മതേതരത്വവും പ്രോത്സാഹിപ്പിക്കലാണെന്ന് ജഡ്‌ജി വിഎച്ച്പിയുടെ പരിപാടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഞായറാഴ്‌ച അലഹബാദ് ഹൈക്കോടതിയിൽ നടന്ന വിശ്വഹിന്ദു പരിഷത്ത് യൂണിറ്റിന്‍റെ പരിപാടിയിലായിരുന്നു ഈ പരാമര്‍ശങ്ങള്‍.

പിറ്റേദിവസം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച പരിപാടിയുടെ ചില ദൃശ്യങ്ങളില്‍ നിയമം ഭൂരിപക്ഷത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നതടക്കമുള്ള വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ഇതോടെ ജഡ്‌ജിയുടെ പ്രസംഗത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തി. ഇത് വിദ്വേഷ പരാമര്‍ശമാണെന്ന ആരോപണവും ഉയര്‍ന്നു.

Also Read:'ഭക്തര്‍ വരുന്നത് ഭഗവാനെ കാണാനാണ്'; തുറവൂർ മഹാക്ഷേത്രത്തിൽ സര്‍ക്കാരിന് അഭിവാദ്യമർപ്പിച്ചുവച്ച ഫ്ലക്‌സ് ബോർഡില്‍ ഹൈക്കോടതി

ABOUT THE AUTHOR

...view details