കേരളം

kerala

ETV Bharat / bharat

കര്‍ണാടകയില്‍ ഐടി ജീവനക്കാരുടെ ജോലി സമയം നീട്ടല്‍; സർക്കാർ തീരുമാനിക്കുമെന്ന് തൊഴിൽ മന്ത്രി - Karnataka decides IT hours

കർണാടകയില്‍ ഐടി മേഖലയിലെ ജീവനക്കാരുടെ ജോലി സമയം ഒരു ദിവസം 12 മണിക്കൂറായി വര്‍ധിപ്പിക്കാന്‍ നിര്‍ദേശം. വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി.

EXTENDING IT WORKING HOURS  LABOR MINISTER SANTOSH LAD  കർണാടകയിലെ ഐടി ജോലി  കർണാടകയിലെ ഐടി സ്ഥാപനങ്ങള്‍
Labor Minister Santosh Lad (ETV Bharat)

By ETV Bharat Kerala Team

Published : Jul 22, 2024, 7:40 PM IST

ബംഗളൂരു:കർണാടക ഐടി മേഖലയിലെ ജോലി സമയം നീട്ടാനുള്ള നിർദേശം അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ടെന്ന് തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ലാഡ്. വിഷയം സർക്കാർ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവൃത്തി സമയം നീട്ടണമെന്ന് വ്യവസായ മേഖലയിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്. ഐടി ജീവനക്കാരുടെ അഭിപ്രായവും ശേഖരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

എന്താണ് പുതിയ നിർദേശം?

ജോലി സമയം നീട്ടുന്നതുമായി ബന്ധപ്പെട്ട് കർണാടകയിലെ ഐടി സ്ഥാപനങ്ങള്‍ സംസ്ഥാന സർക്കാരിന് പ്രൊപ്പേസല്‍ നൽകി. തുടര്‍ന്ന് കർണാടക ഷോപ്പ്‌സ് ആന്‍ഡ്‌ കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്‍റ് നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ ആലോചിച്ചു. ഐടി മേഖലയിലെ ജീവനക്കാരുടെ ജോലി സമയം ഒരു ദിവസം 12 മണിക്കൂറായി വർധിപ്പിക്കും.

ഈ ഭേദഗതി പ്രകാരം ഐടി, ഐടിഇഎസ്, ബിപിഒ മേഖലയിലെ ഒരു ജീവനക്കാരന് ഒരു ദിവസം 12 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യേണ്ടിവരാം. തുടർച്ചയായ മൂന്ന് മാസങ്ങളിൽ 125 മണിക്കൂറിൽ കൂടരുത്. നിലവിലുള്ള നിയമം ഓവർടൈം ഡ്യൂട്ടി ഉൾപ്പെടെ പ്രതിദിനം പരമാവധി 10 മണിക്കൂറാണ് അനുവദിക്കുന്നത്. പ്രതിദിനം 10 മണിക്കൂർ ജോലി സമയം 12 മണിക്കൂറായി നീട്ടാനാണ് ഐടി കമ്പനികൾ അഭ്യർത്ഥിച്ചത്. രണ്ടു മണിക്കൂർ ഓവർടൈം അടക്കം മൊത്തത്തിൽ 14 മണിക്കൂറാക്കി ഭേദഗതി ചെയ്യാനാണ് നീക്കം.

ഇതുമായി ബന്ധപ്പെട്ട് തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ലാഡ് യോഗം ചേർന്നു. തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് മൊഹിസിൻ, ഐടി-ബിടി, ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എക്രൂപ് കൗർ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പിന്നീട് തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ മുഹമ്മദ് മൊഹിസിൻ, ഐടി-ബിടി, ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ എക്രൂപ് കൗർ എന്നിവർ യോഗം ചേർന്ന് പ്രവർത്തന കാലാവധി നീട്ടരുതെന്ന് ആവശ്യപ്പെട്ടു. ജോലി സമയം നീട്ടിയാൽ മാനസിക പിരിമുറുക്കത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യതയുണ്ടെന്ന് ഇവർ പറഞ്ഞു.

Also Read:സ്വകാര്യ മേഖലയിലെ കന്നഡിഗ സംവരണം: ബില്‍ മരവിപ്പിച്ച് സര്‍ക്കാര്‍ - Reservation in Private sector

ABOUT THE AUTHOR

...view details