മുംബൈ:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന് സുരക്ഷിത ഭൂരിപക്ഷം കിട്ടുമെന്ന എക്‌സിറ്റ് പോള്‍ പുറത്ത് വന്നതിന് പിന്നാലെ ഇതിനെ വിമര്‍ശിച്ച് ശിവസേന(യുബിടി) നേതാവ് സഞ്ജയ് റൗത്ത് രംഗത്ത്. ഇതൊരു കുത്തക കളിയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. 295 മുതല്‍ 310 വരെ സീറ്റുകള്‍ നേടി ഇന്ത്യ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
നാളെ തങ്ങള്‍ അധികാരത്തിലെത്തി, ഞങ്ങളുടെ കയ്യില്‍ ഒരുപാട് പണവും ഉണ്ടെങ്കില്‍ ഞങ്ങള്‍ക്കിഷ്‌ടമുള്ള സഖ്യങ്ങളുമായി ഇതുപോലെ രംഗത്തെത്താനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാരാഷ്‌ട്രയില്‍ ഇന്ത്യാ സഖ്യത്തിന് 35ലേറെ സീറ്റുകള്‍ കിട്ടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
മഹാരാഷ്‌ട്രയിലെ 48 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ആദ്യ അഞ്ച് ഘട്ടങ്ങളിലായി പൂര്‍ത്തിയായിരുന്നു. ബിജെപി നയിക്കുന്ന എന്‍ഡിഎ ഇന്ത്യാ സഖ്യത്തെ പിന്നിലാക്കി 32 മുതല്‍ 35 സീറ്റുകള്‍ വരെ നേടുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനം. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി 48 സീറ്റുകളില്‍ 23 ഉം നേടിയിരുന്നു. ശിവസേനയ്ക്ക് പതിനെട്ട് സീറ്റുകള്‍ കിട്ടി. എന്‍സിപി നാല് സീറ്റില്‍ വിജയിച്ചു.
EXIT POLL RESULTS (ETV Bharat)