ലഖ്‌നൗ:വാരണാസിയില്‍ നിന്നും ഗുജറാത്തിലെ സബര്‍മതിയിലേക്ക് പോയ സബര്‍മതി എക്‌സ്പ്രസ് (19168) പാളം തെറ്റി. ട്രെയിന്‍റെ 20 കോച്ചുകളാണ് പാളം തെറ്റിയത്. ഉത്തര്‍പ്രദേശിലെ കാൻപൂരില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്.
ആളപായമില്ലെങ്കിലും മേഖലയില്‍ റെയില്‍ ഗതാഗതം തടസപ്പെട്ടു. റെയില്‍പാളത്തിലുണ്ടായിരുന്ന വലിയ വസ്‌തുവില്‍ തട്ടിയാണ് ട്രെയിൻ പാളം തെറ്റിയതെന്നാണ് പുറത്തുവരുന്ന വിവരം. ട്രെയിന്‍റെ 20ഓളം കോച്ചുകള്‍ പാളം തെറ്റിയതില്‍ അട്ടിമറിയുണ്ടെന്നാണ് സംശയത്തിലാണ് റെയില്‍വേ. സംഭവത്തില്‍ ഐബി, യുപി പൊലീസ്, റെയില്‍വേ എന്നിവര്‍ അന്വേഷണം ആരംഭിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു.