ബെംഗളൂരു : പ്രണയം ആഘോഷിക്കാന്‍ കര്‍ണാടകയില്‍ സദാചാര പൊലീസുകാര്‍ അനുവദിക്കാറില്ല. പക്ഷേ പ്രണയദിനത്തിലെ വാണിജ്യക്കണക്കുകള്‍ ഏറെ പ്രസക്തമാണ്. ഇവിടെ നിന്ന് കോടികളുടെ പൂക്കളാണ് കയറ്റി അയയ്ക്കപ്പെടുന്നത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് മാത്രമല്ല ചില വിദേശ രാജ്യങ്ങളിലെ പ്രണയികള്‍ കൈമാറുന്നതും കര്‍ണാടകയില്‍ നിന്നുള്ള പ്രണയപുഷ്‌പങ്ങളാണ്.
കോടിക്കണക്കിന് രൂപയുടെ റോസാപ്പൂക്കളാണ് വര്‍ഷം തോറും പ്രണയദിനത്തില്‍ സംസ്ഥാനത്ത് നിന്ന് വിദേശരാജ്യങ്ങളിലേക്ക് അടക്കം കയറ്റി അയക്കുന്നത്. ഇക്കുറി കഴിഞ്ഞ കൊല്ലത്തേതിനേക്കാള്‍ വന്‍തുകയുടെ വര്‍ദ്ധനയാണ് റോസാപ്പൂ കയറ്റുമതിയില്‍ ഉണ്ടായത്(Valentine Day). വിദേശരാജ്യങ്ങളിലേക്കും അന്യസംസ്ഥാനങ്ങളിലേക്കും കര്‍ണാടകയില്‍ നിന്ന് പറന്നത് 12, 22,860 കിലോ റോസാപ്പൂക്കള്‍. 2.9 കോടിയാണ് ഇതിന്‍റെ വിപണി വില. റോസാപ്പൂ കയറ്റുമതിയില്‍ ഇക്കുറി 108ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. രണ്ട് കോടി രൂപയുടെ റോസാപ്പൂക്കള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കാണ് കയറ്റി അയച്ചത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 148 ശതമാനം വര്‍ദ്ധനയാണ് ഇതിലുണ്ടായത്(Roses worth crores of rupees).
ഇന്ത്യയുടെ സിലിക്കണ്‍ വാലിയില്‍ നിന്ന് മലേഷ്യ, സിംഗപ്പൂര്‍, കുവൈറ്റ്, മനില, ഷാര്‍ജ തുടങ്ങിയ രാജ്യങ്ങളിലേക്കും റോസാപ്പൂക്കള്‍ കയറ്റി അയച്ചു. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ഗുവാഹത്തി, ജയ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ഇവിടെ നിന്ന് വന്‍തോതില്‍ റോസാപ്പൂക്കള്‍ ഒഴുകി.