സരൺ (ബിഹാർ) :വിവാഹത്തിന് വിസമ്മതിച്ച കാമുകന്‍റെ ജനനേന്ദ്രിയം മുറിച്ച് ഡോക്‌ടറായ യുവതി. ബിഹാറിലെ സരണിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഹാജിപൂരിൽ നിന്നുള്ള 25കാരിയായ ഡോക്‌ടറാണ് വാർഡ് കൗൺസിലർ കൂടിയായ കാമുകന്‍റെ ജനനേന്ദ്രിയം മുറിച്ചത്.
വിവാഹിതരാകാൻ ഇരുവരും നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ കാമുകൻ പലതവണയായി തീരുമാനത്തിൽ നിന്ന് പിന്മാറി. ഒടുക്കം രജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിച്ചെങ്കിലും അന്നേദിവസം യുവാവ് വീണ്ടും മനസുമാറ്റി. ഇതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
യുവാവിന്‍റെ പ്രവൃത്തികളാൽ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞതോടെയാണ് യുവതി ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. ബഹളം കേട്ട് പരിസരവാസികൾ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഡോക്‌ടറെ കസ്റ്റഡിയിലെടുത്തു.