കേരളം

kerala

ETV Bharat / bharat

അധ്യാത്മ രാമായണം ഇരുപത്തിയേഴാം ദിവസം; വായിക്കേണ്ട ഭാഗങ്ങളും വ്യാഖ്യാനവും - RAMAYANAM DAY 27

തുഞ്ചത്ത് എഴുത്തച്‌ഛനാൽ രചിക്കപ്പെട്ട അധ്യാത്മ രാമായണത്തിലെ ഓരോ ഭാഗങ്ങളാണ് കർക്കടക മാസത്തിലെ ഓരോ ദിവസവും പാരായണം ചെയ്യുക. ഓരോ ദിവസവും വായിക്കുന്ന ഭാഗങ്ങളില്‍ എന്തൊക്കെയാണ് പറഞ്ഞുവച്ചിരിക്കുന്നതെന്നും വായിച്ച ഭാഗത്തിന്‍റെ സാരാംശം എന്താണെന്നും അറിയാതെയാണ് പലരും രാമായണം വായിക്കുന്നത്.

BENEFITS OF READING RAMAYANAM  രാമായണ പാരയാണം  രാമായണ കഥ  അധ്യാത്മ രാമായണം
Ramayanam 27the day (ETV Bharat)

By ETV Bharat Kerala Team

Published : Aug 11, 2024, 7:44 AM IST

രാമായണം പുരാതനമായ ഇതിഹാസമാണെങ്കിലും ഇന്നത്തെക്കാലത്ത് അതിന് കാലാതീതമായ പ്രസക്തിയുണ്ട്. ധർമം, കടമ, ഭക്തി തുടങ്ങി രാമായണത്തിന്‍റെ അറിവ് ഇന്നത്തെ ആളുകളെ അവരുടെ അവരുടെ ദൈനംദിന ജീവിത്തിൽ പ്രചോദിപ്പിക്കുകയും മുന്നോട്ട് നയിക്കുകയും ചെയ്യുന്നു.

വെല്ലുവിളികളും ധാർമികപ്രതിസന്ധികളും നിറഞ്ഞ ഈ ലോകത്ത്, നല്ല തീരുമാനങ്ങൾ എടുക്കേണ്ടതിന്‍റെയും, ഉറച്ച് നിൽക്കേണ്ടതിന്‍റെയും പ്രാധാന്യത്തെക്കുറിച്ച് രാമായണം നമ്മെ ഓർമപ്പെടുത്തുന്നു. തലമുറകളെ ബന്ധിപ്പിക്കുന്ന കഥയായ രാമായണം ആയിരക്കണക്കിന് വർഷം പയക്കമുള്ളതും എന്നാൽ, ഇന്നത്തെക്കാലത്ത് അർഥവത്തായ അറിവ് വാഗ്‌ദാനം ചെയ്യുന്നതുമാണ്. ഇരുപത്തിയോഴാം ദിനമായ ഇന്ന് യുദ്ധകാണ്ഡത്തിലെ അതികായവധം മുതൽ ദിവ്യൗഷധഫലം വരെയുള്ള ഭാഗമാണ് പാരായണം ചെയ്യേണ്ടത്.

അതികായ വധം

രാവണന്‍റെ പുത്രനും ശക്തനായ യോദ്ധാവുമായ അതികായൻ യുദ്ധക്കളത്തിലേക്ക് പ്രവേശിക്കുന്നു. അതികായന്‍റെ വരവോടെ വാനര യോദ്ധാക്കളിൽ അൽപം ഭയവും അരാജകത്വവും ഉളവാക്കുന്നു. അതികായന്‍റെ ശക്തിയും വീര്യവും കണ്ട് വാനരൻമാർക്ക് ജയിക്കാനുമോയെന്ന് ആശങ്ക തോന്നുന്നു. ഈ അതികായനെ പരാജയപ്പെടുത്തുക എന്നത് ബ്രഹ്മാസ്‌ത്രത്തിന് മാത്രമേ കഴിയൂ. ശ്രീരാമൻ ലക്ഷ്‌മണനോട് ബ്രഹ്മാസ്‌ത്രം തൊടുക്കാൻ ആവശ്യപ്പെടുന്നു. ഉറച്ച കൈയും മനസുമായി ലക്ഷമണൻ ബ്രഹ്മാസ്‌ത്രം തൊടുത്ത് അതിശക്തനായ അതികായനെ വധിക്കുന്നു.

ഗുണപാഠം

എത്ര ശക്തമായ തിന്മയാണെങ്കിലും നീതിയും ദൈവികതയും എപ്പോഴും വിജയിക്കും. വെല്ലുവിളികളെ തരണം ചെയ്യുന്നതിൽ ജ്ഞാനത്തിനും ദൈവികമാർഗ നിർദേശതേതിനും നിർണായകമായ പങ്കുണ്ട്.

ഇന്ദ്രജിത്തിന്‍റെ വധം

രാവണന്‍റെ മറ്റൊരു പുത്രനും ഇന്ദ്രജിത്ത് മായയുടെ അധിപനുമായ ഇന്ദ്രജിത്ത് രാമന്‍റെ പടയോട് വളരെ കൗശലത്തോടും ശക്തിയോടും പോരാടുന്നു. ലക്ഷ്‌മണനെ താത്‌കാലികമായി പരാചയപ്പെടുത്താൻ ഇന്ദ്രജിത്തിന് കഴിയുന്നു. ഇത് രാമ പക്ഷത്തിന് വിഷമമുണ്ടാക്കുന്നു. എങ്കിലും സ്ഥിരോത്സാഹത്തിലൂടെയും ദൈവിക ഇടപെടലിലൂടെയും ലക്ഷമണനെ പുനർജീവിപ്പിക്കുന്നു. യുദ്ധം വീണ്ടും തുടരുന്നു. ആത്യന്തികമായി ശക്തമായ കഴിവുകൾ ഉണ്ടായിരുന്നിട്ടും ദിവ്യശക്തികളുടെ സംയുക്ത പരിശ്രമവും രാമന്‍റെ സഖ്യകക്ഷികളുടെ സമർപ്പണവും കൊണ്ട് ഇന്ദ്രജിത്ത് പരാജയപ്പെടുന്നു.

ഗുണപാഠം

വഞ്ചനയും മിഥ്യാബോധവും താത്‌കാലിക തിരിച്ചടികൾ ഉണ്ടാക്കും, എന്നാൽ സത്യവും സമർപ്പണവും ആത്യന്തികമായി വിജയിക്കും. വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ ഒരാൾ അചഞ്ചലമായും സഹിഷ്‌ണുതയോടെയും നിലകൊള്ളണം.

ഔഷധ ഹരണ യാത്ര

ലക്ഷ്‌മണൻ പരിക്കേറ്റ് യുദ്ധക്കളത്തിൽ കിടക്കുന്നതിനാൽ, സഞ്ജീവനി മരുന്നിനായി ദ്രോണഗിരി പർവതത്തിൽ നിന്ന് ജീവൻ രക്ഷിക്കുന്ന ഔഷധസസ്യങ്ങൾ കൊണ്ടുവരാൻ ഹനുമാനെ ചുമതലപ്പെടുത്തി. ഹനുമാനെ തടയാൻ ശ്രമിക്കുന്ന രാവണന്‍റെ സൈന്യവുമായുള്ള ഘോരമായ യുദ്ധം ഉൾപ്പെടെ നിരവധി വെല്ലുവിളികൾ അവിടെ നേരിടുന്നു. എങ്കിലും, അചഞ്ചലമായ നിശ്ചയദാർഢ്യത്തോടും ശക്തിയോടും കൂടി, ഹനുമാൻ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യുന്നു. പർവ്വതം മുഴുവൻ ഉയർത്തി, ലക്ഷ്‌മണനെയും വീണുപോയ മറ്റ് യോദ്ധാക്കളെയും പുനരുജ്ജീവിപ്പിക്കാൻ വേണ്ടി ഹനുമാൻ മടങ്ങുന്നു.

ഗുണപാഠം

നിശ്ചയദാർഢ്യത്തിനും സമർപ്പണത്തിനും ഏത് വലിയ പ്രയാസകരമായ വെല്ലുവിളികളെപ്പോലും മറികടക്കാൻ കഴിയും. നിസ്വാർത്ഥ സേവനവും ധൈര്യവും മറ്റുള്ളവരെ സഹായിക്കുന്നതിനും വലിയ നന്മ കൈവരിക്കുന്നതിനും പ്രധാനമാണ്.

കാലനേമിയുടെ പുറപ്പാട്

രാവണൻ പറഞ്ഞയച്ച അസുരനായ കാലനേമി ഔഷധ സസ്യങ്ങൾ കൊണ്ടുവരാനുള്ള ഹനുമാന്‍റെ യാത്രയെ തടയാൻ ശ്രമിക്കുന്നു. ഹനുമാനിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ഒരു മുനിയുടെ വേഷം ധരിക്കുകയും ചതിയും തന്ത്രങ്ങളും പ്രയോഗിക്കുന്നു. എങ്കിലും ഹനുമാൻ തന്‍റെ ബുദ്ധിയും ദൈവിക മാർഗനിർദേശവും ഉപയോഗിച്ച്, വഞ്ചന മസിലാക്കുന്നു. തുടർന്ന് കാലനേമിയെ പരാജയപ്പെടുത്തി, തന്‍റെ ദൗത്യം വിജയകരമായി തുടരുന്നു.

ഗുണപാഠം

വഞ്ചനയ്‌ക്കെതിരെ എപ്പോഴും ജാഗ്രത പുലർത്തുകയും ലക്ഷ്യത്തിൽ അതിയായ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. ജ്ഞാനവും ദൈവിക അന്തർലീനവും അസത്യങ്ങളെ തിരിച്ചറിയാനും അതിനെ മറികടക്കാനും സഹായിക്കും.

ദിവ്യ ഔഷധഫലം

ഹനുമാൻ വിജയകരമായി സഞ്ജീവനി ഔഷധങ്ങൾ കൊണ്ടുവന്നതിനുശേഷം, ലക്ഷ്‌മണൻ ഉൾപ്പെടെയുള്ള മുറിവേറ്റ യോദ്ധാക്കളെ സുഖപ്പെടുത്താൻ അവ ഉപയോഗിക്കുന്നു. ഔഷധസസ്യങ്ങൾ അവർക്ക് ജീവനും ശക്തിയും പുനഃസ്ഥാപിക്കുകയും സൈന്യത്തെ പുനരുജ്ജീവിപ്പിക്കുകയും രാവണനെതിരെയുള്ള പോരാട്ടം തുടരുകയും ചെയ്യുന്നു.

ഗുണപാഠം

ദൈവിക ഇടപെടലും വിശ്വാസവും അത്ഭുതകരമായ വീണ്ടെടുക്കലും വിജയവും കൊണ്ടുവരും. ദൈവിക ശക്തിയിലും ഉദ്ദേശശുദ്ധിയുടെ നന്മയിലും ആശ്രയിക്കുന്നത് പ്രത്യാശയുടെയും ജീവിതത്തിന്‍റെ പുനഃസ്ഥാപനത്തിലേക്കും നയിക്കും.

ABOUT THE AUTHOR

...view details