റായ്‌ബറേലി :രണ്ട് എംപിമാർ ഉള്ള രാജ്യത്തെ ഏക ലോക്‌സഭാ സീറ്റ് റായ്‌ബറേലിയാണെന്ന് രാഹുൽ ഗാന്ധി. താനും സഹോദരി പ്രിയങ്കാ ഗാന്ധി വാദ്രയും റായ്‌ബറേലിയിലെ എംപിയാണെന്നും എപ്പോള്‍ വേണമെങ്കിലും പ്രിയങ്കയെ റായ്‌ബറേലിയിലെ ആവശ്യങ്ങള്‍ക്കായി വിളിക്കാമെന്നും രാഹുൽ പറഞ്ഞു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിൽ ഉഞ്ചഹാറിൽ നടന്ന പരിപാടിയിൽ വോട്ട് ചെയ്‌തവർക്ക് നന്ദി അറിയിച്ച് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഇടയ്‌ക്ക് താൻ വയനാട് സന്ദർശനത്തിനായി പോകാറുണ്ടെന്നും അതുപോലെ പ്രിയങ്കാ ഗാന്ധിയെ ഇവിടേക്ക് എപ്പോള്‍ വേണമെങ്കിലും ക്ഷണിക്കാമെന്നും രാഹുൽ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക