കേരളം

kerala

ETV Bharat / bharat

പശ്ചിമ ബംഗാളില്‍ രേഖാ പത്രയുടെ ബിജെപി സ്ഥാനാര്‍ഥിത്വം; സന്ദേശ്ഖാലിയില്‍ പ്രതിഷേധം - Protest against Rekha Patra - PROTEST AGAINST REKHA PATRA

തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാന്‍റെ നേതൃത്വത്തില്‍ സന്ദേശ്ഖാലിയില്‍ നടന്ന അതിക്രമങ്ങള്‍ക്കെതിരെ ശബ്‌ദമുയർത്തിയ ആദ്യ വ്യക്തികളിൽ ഒരാളാണ് രേഖാ പത്ര.

SANDESHKHALI  REKHA PATRA  WEST BENGAL  LOKSABHA ELECTION 2024
Protest against BJP Basirhat Candidate at Sandeshkhali

By ETV Bharat Kerala Team

Published : Mar 25, 2024, 9:41 PM IST

ബസിർഹത്ത് :പശ്ചിമ ബംഗാളിലെ ബസിർഹട്ട് ലോക്‌സഭാ സീറ്റിലേക്ക് ബിജെപി സ്ഥാനാര്‍ഥിയായി രേഖാ പത്രയെ പ്രഖ്യാപിച്ചത്തിന് പിന്നാലെ സന്ദേശ്ഖാലിയില്‍ പ്രതിഷേധം. സന്ദേശ്ഖാലി നിവാസികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സുന്ദർബനിലേക്കുള്ള റോഡുകളിൽ നിരവധി സ്‌ത്രീകളാണ് പോസ്‌റ്ററുകളുമായി ബിജെപി സ്ഥാനാര്‍ഥിക്കെതിരെ പ്രതിഷേധിച്ചത്.

'രേഖാ പത്ര ഞങ്ങളുടെ സ്ഥാനാർഥിയല്ല' 'ഞങ്ങൾക്ക് രേഖ പത്രയെ സ്ഥാനാർഥിയായി ആവശ്യമില്ല' എന്നിങ്ങനെ എഴുതിയ പോസ്‌റ്ററുകളുമായാണ് സ്‌ത്രീകൾ പ്രതിഷേധിച്ചത്. ബസിർഹട്ട് സീറ്റിൽ നിന്ന് ബിജെപി സ്ഥാനാർഥിയെ ഉടൻ മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

രേഖയ്ക്ക് മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലെന്നും സ്ഥാനാർഥിയാകാനുള്ള കഴിവില്ലെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. ബിജെപി സ്ഥാനാർഥിയെ ഉടൻ മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു. രേഖ ഇതുവരെ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നിട്ടില്ലെന്നും ചില പ്രതിഷേധക്കാർ ആരോപിക്കുന്നു. പാർട്ടി സ്ഥാനാർഥിയെ ചൊല്ലിയുള്ള സന്ദേശ്ഖാലിയിലെ അഭ്യൂഹങ്ങളോട് ബിജെപി സംസ്ഥാന നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

രേഖയുടെ സ്ഥാനാർഥിത്വത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത് തൃണമൂൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലാണ് എന്നാണ് ബിജെപി പ്രാദേശിക നേതൃത്വം ആരോപിക്കുന്നത്. എന്നാല്‍ ബിജെപിയിലെ തന്നെ ചേരിപ്പോരാണ് ചില സന്ദേശ്ഖാലി നിവാസികള്‍ പ്രതിഷേധവുമായി ഇറങ്ങാന്‍ കാരണമെന്ന് തൃണമൂലും തിരിച്ചടിക്കുന്നു.

തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാന്‍റെ നേതൃത്വത്തില്‍ സന്ദേശ്ഖാലിയില്‍ നടന്ന അതിക്രമങ്ങള്‍ക്കും പീഡനങ്ങൾക്കുമെതിരെ ശബ്‌ദമുയർത്തിയ ആദ്യ വ്യക്തികളിൽ ഒരാളാണ് രേഖാ പത്ര. രേഖാ പത്രയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷെയ്ഖ് ഷാജഹാന്‍റെ അടുത്ത കൂട്ടാളികളായ ഷിബു ഹസ്രയെയും ഉത്തം സർദാറിനെയും പൊലീസ് അറസ്‌റ്റ് ചെയ്യുന്നത്. ഈ മാസമാദ്യം നടന്ന ബിജെപി മഹിളാ മോർച്ച റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ബരാസത്തിൽ എത്തിയ സ്‌ത്രീകളിൽ രേഖയും ഉണ്ടായിരുന്നു.

Also Read :സന്ദേശ്ഖാലി കേസ്: ഷാജഹാൻ ഷെയ്‌ഖിന്‍റെ സഹോദരനുൾപ്പെടെ 3 പേര്‍ പിടിയില്‍

പശ്ചിമ ബംഗാളിലെ 19 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട സ്ഥാനാർഥികളുടെ പട്ടിക ഇന്നലെ ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇതിലാണ് ബസിർഹട്ടിൽ നിന്ന് രേഖാ പത്രയെ മത്സരിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. മണ്ഡലത്തിലെ സിറ്റിങ് എംപി നുസ്രത്ത് ജഹാനെ മാറ്റി ഹാജി നൂറുൽ ഇസ്ലാമിനെയാണ് തൃണമൂല്‍ രംഗത്തിറക്കിയിരിക്കുന്നത്. 2019ൽ ബിജെപി സ്ഥാനാർഥി സയന്തൻ ബസുവിനെതിരെ 3,50,000 വോട്ടുകൾക്ക് വിജയിച്ച തൃണമൂൽ എംപിയാണ് ഹാജി നൂറുൽ ഇസ്ലാം.

ABOUT THE AUTHOR

...view details