റിയോ ഡി ജനീറോ:പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡൻ്റ് ജോ ബൈഡനുമായി കൂടിക്കാഴ്‌ച നടത്തി. ജി20 ഉച്ചകോടിക്കിടെ തിങ്കളാഴ്‌ച (നവംബര്‍0 18) ആണ് ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്. മോദിയും ബൈഡനും തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല.
കൂടിക്കാഴ്‌ചക്ക് ശേഷം ബൈഡന്‍റെ കൈപിടിച്ച് സംസാരിച്ച് നില്‍ക്കുന്ന ചിത്രം മോദി എക്‌സില്‍ പങ്കുവച്ചിരുന്നു. 'റിയോ ഡി ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ജോ ബൈഡനൊപ്പം. അദ്ദേഹത്തെ കണുന്നത് എപ്പോഴും സന്തോഷമുളള കാര്യമാണ്' എന്നും മോദി ചിത്രത്തിന് താഴെ കുറിച്ചു. ഇനി ജി20 ഉച്ചകോടിയില്‍ വച്ച് ഇരു നേതാക്കള്‍ക്കും സംസാരിക്കേണ്ടി വന്നില്ലെങ്കില്‍ ഇതായിരിക്കും യുഎസ് പ്രസിഡന്‍റ് പദവിയില്‍ നിന്ന് ഒഴിയുന്നതിന് മുന്‍പ് ബൈഡനുമായി മോദി നടത്തുന്ന അവസാന ചര്‍ച്ച.