കേരളം

kerala

ETV Bharat / bharat

'യുവാക്കളെ... ബിസിനസിലേക്ക് കടന്നുവരൂ..', സ്റ്റാര്‍ട്ടപ്പ് ഇന്ത്യ മുന്നേറുന്നുവെന്ന് മോദി - MODI ABOUT STARTUP INDIA

നിരവധി യുവാക്കള്‍ക്ക് വിജയകരമായ ബിസിനസ് ആരംഭിക്കാൻ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി

WHAT IS STARTUP INDIA  STARTUP INDIA AND BUSINESS IDEAS  PM MODI  സ്റ്റാര്‍ട്ടപ്പ് ഇന്ത്യ
PM Modi (ANI)

By PTI

Published : Jan 16, 2025, 12:52 PM IST

ന്യൂഡല്‍ഹി:ആഗോളതലത്തിൽ മുന്നേറുന്ന പദ്ധതിയായി കേന്ദ്ര സര്‍ക്കാരിന്‍റെ 'സ്റ്റാര്‍ട്ടപ്പ് ഇന്ത്യ' മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതിയുടെ ഒമ്പതാം വാർഷികത്തിലാണ് മോദിയുടെ പ്രസ്‌താവന. നിരവധി യുവാക്കള്‍ക്ക് വിജയകരമായ ബിസിനസ് ആരംഭിക്കാൻ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

സംരഭക മേഖലയില്‍ ഉയര്‍ന്നുവരുന്ന ഒരു നാഴികക്കല്ലായി ഈ പദ്ധതി മാറിയെന്നും ഇതിലൂടെ യുവജനങ്ങളുടെ ശാക്തീകരണം വർധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. 'കഴിഞ്ഞ ഒമ്പത് വർഷമായി, ഈ പദ്ധതിയിലൂടെ എണ്ണമറ്റ യുവാക്കളെ ശാക്തീകരിച്ചു, അവരുടെ നൂതന ആശയങ്ങളെ വിജയകരമായ സ്റ്റാർട്ടപ്പുകളാക്കി മാറ്റി. എന്നാല്‍ ഒരു ദശാബ്‌ദം മുമ്പ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ വിജയിക്കുമോ എന്ന് പലര്‍ക്കും സംശയം ഉണ്ടായിരുന്നു,' എന്ന് മോദി പറഞ്ഞു.

സാങ്കേതികവിദ്യാധിഷ്‌ഠിത സ്റ്റാര്‍ട്ടപ്പുകള്‍, ഗ്രാമീണ നവീകരണ സംരഭങ്ങള്‍, ആരോഗ്യം, ബയോടെക്, ഫിൻടെക്, എഡ്ടെക് ഉള്‍പ്പെടെ നിരവധി മേഖലകളില്‍ കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വളര്‍ത്തിയെടുക്കാൻ ഈ പദ്ധതിയിലൂടെ സാധിച്ചു. നിരവധി തൊഴിലവസരങ്ങള്‍ സൃഷ്‌ടിച്ചെന്നും ആഗോളതലത്തില്‍ ഇന്ത്യൻ സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തിക്കൊണ്ടുവരാൻ പദ്ധതി സഹായിച്ചെന്നും മോദി വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

'സ്റ്റാർട്ടപ്പ് മേഖലയിലെ എല്ലാ യുവാക്കളെയും ഞാൻ അഭിനന്ദിക്കുന്നു, കൂടുതൽ യുവാക്കൾ ഈ മേഖലയിലേക്ക് കടന്നുവരണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. ഈ മേഖലയിലേക്ക് കടന്നുവന്നാല്‍ നിങ്ങൾ നിരാശരാകില്ല എന്നത് എന്‍റെ ഉറപ്പാണ്,' എന്ന് മോദി പറഞ്ഞു.

സ്റ്റാർട്ടപ്പുകളുടെ പ്രോത്സാഹിപ്പിക്കുന്നതിന് തന്‍റെ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തി വരികയാണ്, എല്ലാവരുടെയും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുമെന്നും 'ആത്മനിർഭർ ഭാരത്' എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാൻ ഇത് സഹായിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

എന്താണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ?

Representative Image (@startup india website)

ഇന്ത്യയിൽ സ്റ്റാർട്ടപ്പ് രംഗം പ്രോത്സാഹിപ്പിക്കുന്നതിനും നൂതനാശയങ്ങള്‍ പുതിയ സ്റ്റാർട്ടപ്പുകളാക്കി മാറ്റുന്നതിനും ധനസഹായവും പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാക്കാൻ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ. ഇന്ത്യയിലെ സംരംഭകരെ സഹായിക്കുക, ഒരു മികവുറ്റ സ്റ്റാർട്ടപ്പ് അന്തരീക്ഷം വളർത്തുക, 'തൊഴിൽ അന്വേഷകരുടെ രാജ്യം എന്നതിന് പകരം തൊഴിൽ സൃഷ്‌ടിക്കുന്നവരുടെ രാജ്യമായി ഇന്ത്യയെ മാറ്റുക' എന്നീ ലക്ഷ്യങ്ങളോടെ നിരവധി പ്രോഗ്രാമുകൾ ആവിഷ്ക്കരിച്ചു.

2016 ജനുവരി 16നാണ് മോദി സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്. നിങ്ങളുടെ സ്‌റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം ലഭിക്കുന്നതിനും പദ്ധതിയെ കുറിച്ച് കൂടുതല്‍ അറിയാനും ഈ സൈറ്റ് https://www.startupindia.gov.in/malayalam/content/sih/en/home-page.html സന്ദര്‍ശിക്കാം.

Read Also:2025ല്‍ വിജയിക്കുമെന്ന് ഉറപ്പുള്ള അഞ്ച് ബിസിനസ് ആശയങ്ങള്‍; ലാഭം ഉറപ്പ്, അറിയാം വിശദമായി

ABOUT THE AUTHOR

...view details