കോതഗുഡം:ഉന്നത പഠനം നടത്തണമെന്ന ആഗ്രഹത്തിന് വിരുദ്ധമായി മാതാപിതാക്കള്‍ വിവാഹം നടത്തിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തു. തെലങ്കാനയിലെ കോതഗുഡം ജില്ലയിലെ ഭദ്രാദ്രി, ചന്ദ്രു ഗോണ്ടയിലെ മങ്കയ്യ ബന്‍ജാര്‍ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ കര്‍ഷകത്തൊഴിലാളികളായ ശ്രീനു-പത്മ ദമ്പതികളുടെ മകള്‍ ദേവകി (23) ആണ് മരിച്ചതെന്ന് എസ്‌ഐ മചിനേനി രവി പറഞ്ഞു.
അടുത്തിടെയാണ് ദേവകി ബിഎസ്‌സി പാസായത്. തനിക്ക് തുടര്‍ന്ന് പഠിക്കണമെന്ന് പെണ്‍കുട്ടി അമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍ തന്‍റെ ആരോഗ്യനില മോശമാണെന്നും അത് കൊണ്ട് എത്രയും പെട്ടെന്ന് വിവാഹിതയാകാനും അമ്മ മകളെ ഉപദേശിക്കുകയായിരുന്നു. കഴിഞ്ഞ മാസം 28-ന് ദുബട്ടന്‍ഡ ഗ്രാമത്തില്‍ നിന്നുള്ള ഒരു യുവാവിനെ ദേവകി വിവാഹം കഴിക്കുകയായിരുന്നു.