കട്ടക്ക് (ഒഡീഷ): 22 കിലോ കൊക്കെയ്ൻ പിടിച്ചെടുത്ത കപ്പൽ അറസ്‌റ്റ് ചെയ്യാൻ ഉത്തരവിട്ട് ഒറീസ ഹൈക്കോടതി. പാരാദീപ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന പനാമയിൽ രജിസ്‌റ്റർ ചെയ്‌ത ചരക്ക് കപ്പല്‍ എംവി ഡെബി അറസ്‌റ്റ് ചെയ്യാനാണ് ഒറീസ ഹൈക്കോടതിയുടെ ഉത്തരവ്. ബെർത്ത് പേയ്‌മെൻ്റുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ കപ്പലിനെതിരെ അടിയന്തര നടപടി സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചു. ജസ്‌റ്റിസ് വി നരസിംഹയാണ് വിധി പ്രസ്‌താവം നടത്തിയത്. കേസിൽ ഇനി മാർച്ച് 7 ന് വീണ്ടും വാദം കേൾക്കും (Orissa HC Arrest Of Ship MV Debi).
2023 നവംബർ 30 നാണ് പാരാദീപ് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പൽ ബർത്തിൽ നിന്ന് 220 കോടി രൂപ വിലമതിക്കുന്ന 22 കിലോ കൊക്കെയ്ൻ കസ്‌റ്റംസ് ഡിപ്പാർട്ട്മെൻ്റ് പിടിച്ചെടുത്തത്. ഇന്തോനേഷ്യയിൽ നിന്ന് എത്തിയ കപ്പൽ ഡെൻമാർക്കിലേക്ക് പോകാനൊരുങ്ങുകയായിരുന്നു.