ശ്രീനഗർ : ഒമര്‍ അബ്‌ദുള്ള ഇന്ന് വൈകിട്ട് (11-10-2024) ജമ്മു കശ്‌മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയെ കണ്ടു. കോൺഗ്രസ് ജമ്മു കശ്‌മീര്‍ അധ്യക്ഷൻ താരിഖ് കർറ, പാർട്ടി പിന്തുണ നൽകിയതിന് പിന്നാലെയാണ് ഒമർ അബ്‌ദുള്ള രാജ്ഭവനിലെത്തി എൽജിയെ കണ്ടത്.
അതേസമയം, സത്യപ്രതിജ്ഞ ചടങ്ങ് തിങ്കളാഴ്‌ച (ഒക്‌ടോബർ 14) ഉണ്ടായേക്കുമെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്. അഞ്ച് സ്വതന്ത്രരും ഒരു ആം ആദ്‌മി പാർട്ടി (എഎപി) എംഎൽഎയും പിന്തുണയ്ക്കുന്ന എൻസി - കോൺഗ്രസ് സഖ്യത്തിന് 54 എംഎൽഎമാരും പ്രതിപക്ഷമായ ബിജെപിക്ക് 29 എംഎൽഎമാരുമാണ് ജമ്മു കശ്‌മീർ നിയമസഭയിൽ ഉണ്ടാവുക.