കട്ടക്ക് :വാടക ഗർഭധാരണത്തിലൂടെ അമ്മമാരാകുന്ന വനിത ജീവനക്കാർക്കും പ്രസവാവധിക്കും മറ്റ് ആനുകൂല്യങ്ങൾക്കും അവകാശമുണ്ടെന്ന് ഒഡിഷ ഹൈക്കോടതി. ജസ്റ്റിസ് എസ് കെ പാനിഗ്രഹിയുടെ സിംഗിൾ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഒഡിഷ ഫിനാൻസ് സർവീസില്‍ ജോലി ചെയ്യുന്ന വനിത ഉദ്യോഗസ്ഥ സുപ്രിയ ജെന 2020-ൽ സമർപ്പിച്ച ഹർജിയിലാണ് വിധി.
വാടക ഗർഭധാരണത്തിലൂടെയാണ് ഹര്‍ജിക്കാരി അമ്മയായത്. എന്നാൽ ഒഡിഷ സർക്കാരിലെ അധികാരികള്‍ അവർക്ക് 180 ദിവസത്തെ പ്രസവാവധി നിഷേധിച്ചു. തുടര്‍ന്നാണ് സർക്കാരിനെതിരെ അവർ ഹൈക്കോടതിയെ സമീപിച്ചത്.
സ്വാഭാവിക പ്രസവധാരണത്തിലും കുഞ്ഞിനെ ദത്തെടുക്കുന്ന സാഹചര്യത്തിലും സർക്കാർ ഉദ്യോഗസ്ഥർക്ക് 180 ദിവസത്തെ പ്രസവാവധി അനുവദിക്കുന്നതിനാല്‍ വാടക ഗർഭധാരണത്തിലൂടെ അമ്മമാരാകുന്ന വനിത ജീവനക്കാര്‍ക്കും ഈ ആനുകൂല്യം ബാധകമാണെന്ന് കോടതി നിരീക്ഷിച്ചു.