കേരളം

kerala

ETV Bharat / bharat

ജീവനോടെ കുഴിച്ചിട്ട നവജാതശിശുവിനെ നായ്‌ക്കള്‍ കടിച്ചെടുത്തു; ശ്രദ്ധയില്‍ പെട്ടത് കുഞ്ഞ് കരഞ്ഞതോടെ - Newborn found buried alive in Bihar - NEWBORN FOUND BURIED ALIVE IN BIHAR

ബിഹാറിലെ പൂർണിയയില്‍ നവജാത ശിശുവിനെ ജീവനോടെ മണ്ണിൽ കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തി.

NEWBORN BURIED ALIVE IN PURNEA  നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടി  നവജാതശിശു നായകള്‍  ബിഹാര്‍ നവജാത ശിശു
New born baby found buried alive (Source : Etv Bharat Network)

By ETV Bharat Kerala Team

Published : May 11, 2024, 7:40 PM IST

പൂർണിയ : നവജാതശിശുവിനെ ജീവനോടെ മണ്ണിൽ കുഴിച്ചുമൂടിയ നിലയിൽ. ബിഹാറിലെ പൂർണിയയില്‍ സദർ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കപ്‌താൻ പാലത്തിന് താഴെയുള്ള ശ്‌മശാനത്തിന് സമീപമാണ് നവജാത ശിശുവിനെ കണ്ടെത്തിയത്. തെരുവ് നായ്ക്കൾ മണ്ണ് നീക്കിയപ്പോള്‍ കരയാന്‍ തുടങ്ങിയതോടെയാണ് കുഞ്ഞ് ശ്രദ്ധയില്‍പ്പെട്ടത്.

കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് സമീപമുണ്ടായിരുന്നവര്‍ ഓടിയെത്തി നായകളെ ഓടിച്ച ശേഷം കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. കുഞ്ഞിനെ ചികിത്സയ്ക്കായി ജിഎംസിഎച്ചിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്‍റെ നില ഗുരുതരമായി തുടരുകയാണ്.

Also Read :കൊച്ചിയില്‍ കൊടും ക്രൂരത ; നവജാത ശിശുവിന്‍റെ മൃതദേഹം റോഡില്‍, എറിയുന്ന ദൃശ്യം പുറത്ത് - Infant Thrown From Flat Kochi

ABOUT THE AUTHOR

...view details