കേരളം

kerala

ETV Bharat / bharat

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ശരദ് പവാർ; മാതളം സമ്മാനമായി നൽകി - SHARAD PAWAR MEETS PM MODI

സത്താറ, ഫാൽട്ടാൻ എന്നിവിടങ്ങളിൽ നിന്നുള്ള മാതള കർഷകർക്കൊപ്പമാണ് ശരദ് പവാർ സന്ദർശനം നടത്തിയത്.

SHARAD PAWAR  PM MODI  SHARAD PAWAR MODI MEET  JAGDEEP DHANKHAR
SHARAD PAWAR GIFTED POMEGRANATES TO PM NARENDRA MODI (ANI)

By ETV Bharat Kerala Team

Published : Dec 18, 2024, 5:16 PM IST

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് രാജ്യസഭാ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാർ. മഹാരാഷ്‌ട്രയിലെ മാതള കർഷകർക്കൊപ്പമാണ് അദ്ദേഹം സന്ദർശനം നടത്തിയത്. സത്താറ, ഫാൽട്ടാൻ എന്നിവിടങ്ങളിൽ നിന്നുള്ള മാതള കർഷകർക്കൊപ്പം എത്തിയ ശരദ് പവാർ, മോദിക്ക് ഒരു പെട്ടി മാതളനാരങ്ങ സമ്മാനമായി നൽകുകയും ചെയ്‌തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൂടിക്കാഴ്‌ചയ്‌ക്കിടെ രാഷ്‌ട്രീയപരമായ ചർച്ചകളൊന്നും തന്നെ നടന്നിട്ടില്ലെന്ന് ശരദ് പവാർ പറഞ്ഞു. സന്ദർശനത്തിനിടെ രാജ്യസഭ സ്‌പീക്കർ ജഗ്‌ദീപ് ധൻകറിനെ കാണുകയും മാതളം സമ്മാനമായി നൽകുകയും ചെയ്‌തു. ഇക്കാര്യം തന്‍റെ എക്‌സ് അക്കൗണ്ടില്‍ അദ്ദേഹം കുറിച്ചിട്ടുണ്ട്.

SHARAD PAWAR GIFTED POMEGRANATES TO SPEAKER JAGDEEP DHANKAR (ANI)

മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി (എംവിഎ) കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്‌ച. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം 235 സീറ്റുകൾ നേടി വിജയം നേടിയിരുന്നു. ശിവസേനയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും (എൻസിപി) യഥാക്രമം 57, 41 സീറ്റുകൾ നേടി.

എന്നാൽ മഹാ വികാസ് അഘാഡി (എംവിഎ) കനത്ത തിരിച്ചടി നേരിട്ടു. കോൺഗ്രസ് 16 സീറ്റുകൾ മാത്രമാണ് നേടിയത്. സഖ്യകക്ഷിയായ ശിവസേന (യുബിടി) 20 സീറ്റുകൾ നേടിയപ്പോൾ എൻസിപി (ശരദ് പവാർ വിഭാഗം) 10 സീറ്റുകൾ മാത്രം നേടി.

Also Read:'2026 മാര്‍ച്ചോടെ മാവോയിസ്റ്റുകളെ ഇന്ത്യയില്‍ നിന്ന് തുടച്ചുനീക്കും'; സത്യമാകുമോ അമിത്‌ ഷായുടെ പ്രസ്‌താവന?

ABOUT THE AUTHOR

...view details