താനെ: സോലാപ്പൂരുകാരനായ വ്യവസായിയെ പറ്റിച്ച് ഒരു കോടിരൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് നവി മുംബൈ പൊലീസ്. വ്യവസായിയുടെ പരാതിയില്‍ ചതി(420)വിശ്വാസ വഞ്ചന(406) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് വാഷി പൊലീസ് കേസെടുത്തതെന്ന് സീനിയര്‍ ഇന്‍സ്‌പെക്‌ടര്‍ മധുകര്‍ ബത്തെ അറിയിച്ചു(Navi Mumbai).
ബാരാമതി സ്വദേശിയായ മനീഷ് ഷിന്‍ഡെ,ഗുര്‍പ്രീത് എന്നിവര്‍ പൈപ്പ് കമ്പനിയില്‍ നിക്ഷേപം നടത്തി രണ്ട് ദിവസം കൊണ്ട് വന്‍ തുക സമ്പാദിക്കാമെന്ന് പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നു(cheating businessman of Rs 1 cr).