കേരളം

kerala

ETV Bharat / bharat

അധികാരമേറ്റ് മോദി; കര്‍ഷക ക്ഷേമപദ്ധതിയില്‍ ഒപ്പിട്ട് തുടക്കം - Modi signs file on Kisan Welfare - MODI SIGNS FILE ON KISAN WELFARE

തിങ്കളാഴ്‌ച രാവിലെ നരേന്ദ്ര മോദി മൂന്നാം തവണ പ്രധാനമന്ത്രിയായി അധികാരമേറ്റു. ആദ്യം ഉപ്പിട്ടത് കിസാൻ നിധിയുടെ 17-ാം ഗഡു വിതരണം ചെയ്യാനുളള ഫയല്‍.

MODI SIGNS FILE ON KISAN WELFARE  PM KISAN SAMMAN NIDHI  മൂന്നാം തവണ പ്രധാനമന്ത്രിയായി മോദി  NARENDRA MODI
NARENDRA MODI (ETV Bharat)

By ETV Bharat Kerala Team

Published : Jun 10, 2024, 2:09 PM IST

ന്യൂഡൽഹി : മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ് നരേന്ദ്ര മോദി. പ്രധാനമന്ത്രി കിസാൻ നിധിയുടെ 17-ാം ഗഡു വിതരണം ചെയ്യാനുളള ഫയല്‍ ഒപ്പിട്ട് കൊണ്ടാണ് നരേന്ദ്ര മോദി തിങ്കളാഴ്‌ച രാവിലെ അധികാരമേറ്റത്. കര്‍ഷകര്‍ക്കായുളള ഫയലിൽ ഒപ്പിട്ട ശേഷം "ഞങ്ങളുടേത് കര്‍ഷകരോട് പൂർണമായും പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ്. അതുകൊണ്ടാണ് ചുമതലയേറ്റയുടന്‍ കർഷക ക്ഷേമവുമായി ബന്ധപ്പെട്ട ഫയല്‍ ഒപ്പിട്ടത്. ഇനിയും കർഷകർക്കും കാർഷിക മേഖലയ്ക്കും വേണ്ടി കൂടുതൽ പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു" -എന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തുടനീളമുളള കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നൽകാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആരംഭിച്ച പദ്ധതിയിലൂടെ 2000 രൂപയുടെ മൂന്ന് തുല്യ ഗഡുക്കളായി പ്രതിവർഷം 6,000 രൂപയാണ് കര്‍ഷക കുടുംബങ്ങള്‍ക്ക് ലഭിക്കുക.

ഭൂമി കൈവശമുള്ള കർഷകർക്ക് മാത്രമേ പദ്ധതിയുടെ പ്രയോചനം ലഭിക്കു. പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറിന്‍റെ ചുമതലയാണ്. 9.3 കോടി കർഷകർക്ക് പ്രയോജനം ചെയ്യുന്ന പദ്ധതിയുടെ ചെലവ് ഇരുപതിനായിരം കോടിയാണ്. ഇതിനകം 2.42 ലക്ഷം കോടിയിലധികം രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്‌തിട്ടുണ്ട്.

Also Read:മോദി മൂന്നാം വട്ടവും പ്രധാനമന്ത്രി; ഇവര്‍ മന്ത്രിമാര്‍

ABOUT THE AUTHOR

...view details