കേരളം

kerala

ETV Bharat / bharat

ആന്ധ്രയില്‍ വോട്ടര്‍ പട്ടികയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പേരുകള്‍; രൂക്ഷ വിമര്‍ശനവുമായി ടിഡിപി - വോട്ടര്‍പട്ടിക സ്‌കൂള്‍ വിദ്യാര്‍ഥി

വോട്ടര്‍ പട്ടികയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പേരുകള്‍ കണ്ടെത്തി. വൈഎസ്‌ആര്‍സിപി അനുഭാവികളുടെ മക്കളുടെ പേരെന്ന് പ്രതിപക്ഷം. വിഷയത്തില്‍ ബിഎല്‍ഒ കൃത്യമായി പ്രതികരിച്ചില്ലെന്നും കുറ്റപ്പെടുത്തല്‍.

Voter List Andra Pradesh  Voter List Controversy  വോട്ടര്‍പട്ടിക സ്‌കൂള്‍ വിദ്യാര്‍ഥി  ടിഡിപി ആന്ധ്രപ്രദേശ്
Name Of School Students In Voter List In Palnadu Andra Pradesh

By ETV Bharat Kerala Team

Published : Feb 8, 2024, 7:30 AM IST

അമരാവതി : ആന്ധ്രാപ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി കണ്ടെത്തി. പെടകൂരപ്പാട് നിയോജ മണ്ഡലത്തിലെ 28-ാം നമ്പര്‍ പോളിങ് ബൂത്തിലാണ് 10 സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയതായി കണ്ടെത്തിയത്. 12 വയസിനും 16 വയസിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളെയാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

സത്തേനപ്പള്ളി ഗേൾസ് ഹൈസ്‌കൂള്‍, പപ്പായപ്പാലം ഇസഡ്‌പി ഹൈസ്‌കൂള്‍, ഹിമബിന്ദു ഹൈസ്‌കൂള്‍, തിരുപത്തമ്മ എമ്മാജി ഗുഡേം സ്‌കൂള്‍, സത്തേനപ്പള്ളി ശാന്തിനികേതൻ കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പേരുകളാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് (School Students Names In Voter List).

സംഭവത്തില്‍ പ്രതിഷേധവും വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടിയായ തെലുങ്കു ദേശം പാര്‍ട്ടി രംഗത്തെത്തി. വൈഎസ്ആർസിപി അനുഭാവികളുടെ മക്കളുടെ പേരുകളാണ് ഇവയെല്ലാമെന്ന് പ്രതിപക്ഷം പറയുന്നു. ബിഎല്‍ഒ കിരണാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവത്തില്‍ വിശദീകരണം തേടിയപ്പോള്‍ കിരണ്‍ കൃതൃമായി മറുപടി നല്‍കിയില്ലെന്നും പ്രതിപക്ഷം പറഞ്ഞു (Palnadu Andra Pradesh).

എംഎല്‍എയുടെ വൈറല്‍ ഓഡിയോ :കഴിഞ്ഞ ഏതാനും ദിവസം മുമ്പ് വൈഎസ്‌ആര്‍സിപിയെ പിന്തുണയ്‌ക്കുന്നവരെ മാത്രം വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള എംഎല്‍എ നമ്പൂരി ശങ്കർറാവുവിന്‍റെ ഓഡിയോ പുറത്ത് വന്നിരുന്നു. പാര്‍ട്ടി നേതാക്കള്‍ നല്‍കിയ നിര്‍ദേശമാണ് പുറത്ത് വന്ന ഓഡിയോ ക്ലിപ്പെന്നും പ്രതിപക്ഷം ആരോപിച്ചു. ഓഡിയോ വൈറലായതിന് പിന്നാലെയാണ് വൈഎസ്ആർസിപി അനുഭാവികളുടെ പ്രായം തികയാത്ത മക്കളുടെ പേരുകളും വോട്ടര്‍ പട്ടികയില്‍ പ്രത്യക്ഷപ്പെട്ടത് (YSRCP -Yuvajana Sramika Rythu Congress Party).

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ