കേരളം

kerala

ETV Bharat / bharat

മുല്ലപ്പെരിയാറില്‍ അറ്റകുറ്റപ്പണി: കേരളവുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി ദുരൈമുരുഗന്‍ - MULLAPERIYAR DAM MAINTENANCE

മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പന്ത്രണ്ടിന് കേരളത്തില്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച.

Minister Duraimurugan  Chief Minister M K Stalin  tamilnadu assembly  TN ASSEMBLY MULLAIPERIYAR
TN will take up Mullaiperiyar dam (ETV Bharat)

By PTI

Published : Dec 10, 2024, 9:48 PM IST

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി തമിഴ്‌നാട് മുഖ്യമുഖ്യമന്ത്രി ചര്‍ച്ച ചെയ്യുമന്ന് തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈമുരുഗന്‍. ഈയാഴ്‌ച തന്നെ സ്റ്റാലിന്‍ ഇതിനായി കേരളം സന്ദര്‍ശിക്കുന്നുണ്ട്. പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

നിയമസഭയില്‍, പ്രതിപക്ഷമായ എഐഎഡിഎംകെയുടെ നേതാവ് എടപ്പാടി കെ പളനിസ്വാമിയുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയിലേക്ക് നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുപോകാന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ അനുവദിക്കുന്നില്ലെന്ന് പളനി സ്വാമി നിയമസഭയില്‍ ചൂണ്ടിക്കാട്ടി.

നിര്‍മ്മാണ സാമഗ്രികളുമായി പോയ പൊതുമരാമത്ത് വകുപ്പിന്‍റെ ഒരു ലോറി കേരളത്തിലെ വള്ളക്കടവ് ചെക്ക് പോസ്റ്റില്‍ ഈ മാസം നാലിന് തടഞ്ഞു. ഇത് അണക്കെട്ടിന്‍റെ അറ്റകുറ്റപ്പണികള്‍ തടസപ്പെടുത്തിയിരിക്കുകയാണെന്നും പളനി സ്വാമി ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ ശ്രദ്ധക്ഷണിച്ച് കൊണ്ടു ചൂണ്ടിക്കാട്ടി. രണ്ട് ദിവസത്തെ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന്‍റെ രണ്ടാം ദിവസമായിരുന്നു ഇന്ന്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇക്കാര്യം മുഖ്യമന്ത്രി അടിയന്തരമായി കൈകാര്യം ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഈ മാസം പന്ത്രണ്ടിന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരളത്തിലെത്തുന്നുണ്ട്. അണക്കെട്ടിന്‍റെ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ സന്ദര്‍ശന വേളയില്‍ കൈക്കൊള്ളണം.

പൊതുമരാമത്ത് വകുപ്പ് അഞ്ച് തവണ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് റിസര്‍വോയര്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയതെന്ന് മുഖ്യമന്ത്രി ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കി. ഫെന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തിരുവണ്ണാമലൈ ജില്ലയില്‍ സതാന്‍പൂര്‍ അണക്കെട്ട് തുറന്നതോടെ നിരവധി ഗ്രാമങ്ങളാണ് വെള്ളപ്പൊക്ക ഭീഷണിയിലായത്.

തിരുവണ്ണാമലൈയില്‍ ഈ മാസം പതിമൂന്നിന് മുന്‍ നിശ്ചയപ്രകാരം തന്നെ കാര്‍ത്തികദീപോത്സവം നടക്കുമെന്ന് ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്മെന്‍റ് വകുപ്പ് മന്ത്രി പി കെ ശേഖര്‍ ബാബു വ്യക്തമാക്കി. കനത്ത മഴമൂലം ഉത്സവ നടത്തിപ്പിനെ കുറിച്ച് ചില സമാജികര്‍ ആശങ്ക പ്രകടിപ്പിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്. സര്‍ക്കാര്‍ വലിയ ഒരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞു. നാല്‍പ്പത് ലക്ഷം ഭക്തര്‍ ഗിരിവാലത്തും അരുണാചലേശ്വര്‍ ക്ഷേത്രത്തിലും എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

450 കിലോ നെയ്യും 300 കിലോ വെള്ളിച്ചെണ്ണയും പരിശുദ്ധ കുന്നിന്‍മുകളില്‍ ദീപം തെളിയിക്കാനായി സംഭരിച്ച് കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു.

അതേസമയം പത്തൊന്‍പത് ബില്ലുകള്‍ നിയമസഭ പാസാക്കി. തദ്ദേശസ്ഥാപന വിനോദ നികുതിബില്‍ അടക്കമുള്ളവയാണ് പാസാക്കിയത്. നാടകം, കച്ചേരികള്‍, മറ്റ് ഷോകള്‍ എന്നിവയ്ക്ക് നികുതി ഈടാക്കുന്ന ബില്ലാണിത്. 1987ലെ തമിഴ്‌നാട് കാര്‍ഷിക ഉത്പാദന വിപണ നിയമം ഭേദഗതി ചെയ്യുകയും ചെയ്‌തു. പിന്നീട് നിയമസഭ സ്‌പീക്കര്‍ എം അപ്പാവു നിയമസഭ അനിശ്ചിതമായി പിരിച്ച് വിട്ടു.

Also Read:ഫെന്‍ജൽ ചുഴലിക്കാറ്റ് പാർലമെന്‍റിൽ ചർച്ച ചെയ്യാൻ അനുവദിച്ചില്ല; കേന്ദ്ര സർക്കാരിനെ വിമർശിച്ച് എംകെ സ്റ്റാലിൻ

ABOUT THE AUTHOR

...view details