ഇംഫാൽ:മണിപ്പൂരില്‍ വീണ്ടും സ്ഥിതി വഷളാകുന്നു. കാണാതായവരുടെ മൃതദേഹങ്ങൾ നദിയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് അക്രമണ സംഭവങ്ങളും ഉടലെടുത്തത്. മുഖ്യമന്ത്രി ബിരേൻ സിങ്ങിന്‍റെ വീടിന് രെയടക്കം ആക്രമണമുണ്ടായതായണ് റിപ്പോര്‍ട്ടുകള്‍.
ബിരേൻ സിങ്ങിന്‍റെ മരുമകൻ ഉൾപ്പെടെ മൂന്ന് നിയമസഭാംഗങ്ങളുടെ വീടുകൾ പ്രതിഷേധക്കാര്‍ കൊള്ളയടിച്ചു. ഇവരുടെ സ്വത്തുക്കൾ തീയിട്ട് നശിപ്പിച്ചു. മന്ത്രിമാരായ സപം രഞ്ജൻ, എൽ സുശീന്ദ്രോ സിങ്, വൈ ഖേംചന്ദ് എന്നിവരുടെ വസതികളാണ് ആക്രമിക്കപ്പെട്ടിട്ടുണ്ട്.
അക്രമ സംഭവങ്ങള്‍ വ്യാപകമായതിനാല്‍ ഇംഫാൽ താഴ്‌വരയിലെ ഇംഫാൽ ഈസ്റ്റ്, വെസ്റ്റ്, ബിഷ്‌ണുപൂർ, തൗബൽ, കച്ചിംഗ് ജില്ലകളിൽ അനിശ്ചിത കാലത്തേക്ക് കർഫ്യൂ ഏർപ്പെടുത്തി. ഏഴ് ജില്ലകളിലെ ഇന്‍റര്‍നെറ്റ് സേവനങ്ങൾ സംസ്ഥാന ഭരണകൂടം താൽക്കാലികമായി നിർത്തിവെച്ചു. പ്രക്ഷോഭകരെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.