ന്യൂഡൽഹി : മണിപ്പൂർ കലാപത്തിൽ ഇന്ത്യൻ റിസർവ് ബറ്റാലിയനും ആയുധങ്ങളും വെടിക്കോപ്പുകളും കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട കേസിലെ ഏഴ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു (Manipur Arms Loot Case). സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഗുവാഹത്തിയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയ്‌ക്ക് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിച്ചത്.
മണിപ്പൂർ കലാപം; ആയുധങ്ങള്‍ കൊള്ളയടിച്ച കേസിൽ 7 പ്രതികൾക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു - മണിപ്പൂർ ആയുധ കൊള്ള കേസ്
ആയുധങ്ങളും വെടിക്കോപ്പുകളും കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഏഴ് പ്രതികൾക്കെതിരെ സിബിഐ ഗുവാഹത്തി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
Published : Mar 3, 2024, 1:32 PM IST
ലൈഷ്‌റാം പ്രേം സിങ്, ഖുമുക്‌ചം ധീരൻ എന്നറിയപ്പെടുന്ന തപക്‌പ, മൊയ്‌രംഗ്‌തേം ആനന്ദ് സിങ്, അതോക്‌പാം കജിത് എന്ന കിഷോർജിത്ത്, ലൗക്രാക്‌പം മൈക്കിൾ മംഗാൻച എന്ന മൈക്കിൾ, കോന്തൗജം റോമോജിത് മെയ്‌തേയ് എന്ന റോമോജിത്ത്, കീഷാം ജോൺസൺ എന്ന ജോൺസൺ എന്നിവരെയാണ് കുറ്റപത്രത്തിൽ പ്രതി ചേർത്തിരിക്കുന്നത്.
മണിപ്പൂരിലെ ബിഷ്‌ണുപൂർ ജില്ലയിലെ മൊയ്‌റാങ് പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത എഫ്ഐആറിന്‍റെ അന്വേഷണം ഏറ്റെടുത്ത് 2023 ഓഗസ്റ്റ് 24 ന് സിബിഐ കേസ് രജിസ്റ്റർ ചെയ്‌തു. എഫ്ഐആറിൽ ആരോപിക്കപ്പെടുന്നതു പോലെ, ആഗസ്റ്റ് 3 ന്, സായുധരായ അക്രമികളും വ്യക്തികളും 300 ഓളം ആയുധങ്ങളും 19,800 ഓളം വെടിക്കോപ്പുകളും 800 ഓളം ആയുധങ്ങളും മറ്റ് അനുബന്ധ ഉപകരണങ്ങളും കൊള്ളയടിച്ചു. ആയുധങ്ങളും വെടിക്കോപ്പുകളും കൊള്ളയടിച്ച മറ്റു പ്രതികൾക്കെതിരെ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.