ന്യൂഡൽഹി: സോഷ്യൽ മീഡിയ ഉപയോഗിച്ചതിന് ഡൽഹിയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഡൽഹിയിലെ റാസാപൂരിലാണ് സംഭവം. രാസാപൂര്‍ പ്രദേശവാസിയായ രാം കുമാറാണ് (33) ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
ഭാര്യ സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി സമ്മതിച്ചതായി അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രോഹിണി പങ്കജ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.