മുംബൈ: മഹാരാഷ്‌ട്രയിലെ നാടന്‍ പശുക്കള്‍ക്ക് 'രാജ്യ മാതാ' പദവി നല്‍കി സംസ്ഥാനം. ഗോശാലകളിൽ പശുക്കളെ വളർത്തുന്നതിന് പ്രതിദിനം 50 രൂപ സബ്‌സിഡി പദ്ധതി നടപ്പാക്കാനും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനമായി.
ഗോശാലകൾക്ക് വരുമാനം കുറവായതിനാൽ അവയെ ശക്തിപ്പെടുത്തുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മഹാരാഷ്ട്ര ഗോസേവ കമ്മീഷൻ നിയന്ത്രിക്കുന്ന ഈ സംരംഭം ഗോശാലകളെ പിന്തുണയ്ക്കാനും നാടൻ പശുക്കളുടെ എണ്ണം ഉയര്‍ത്താനും ഉദ്ദേശിച്ചുള്ളതാണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഓരോ ജില്ലയിലും ജില്ലാ ഗോശാല വെരിഫിക്കേഷൻ കമ്മിറ്റി ഉണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 2019-ലെ 20-ാം മൃഗ സെൻസസ് പ്രകാരം നാടൻ പശുക്കളുടെ എണ്ണം 46,13,632 ആയി കുറഞ്ഞിരുന്നു. 19-ാം സെൻസസിനെ അപേക്ഷിച്ച് 20.69 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്.
നാടൻ പശുക്കൾ നമ്മുടെ കർഷകർക്ക് അനുഗ്രഹമാണെന്നും അതിനാലാണ് അവർക്ക് ഈ രാജ്യ മാതാ പദവി നൽകാൻ ഞങ്ങൾ തീരുമാനിച്ചതെന്നും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
Also Read:പശുക്കടത്തുകാരനെന്ന് സംശയിച്ച് യുവാവിനെ വെടിവച്ചുകൊന്ന കേസ്; അഞ്ച് ഗോസംരക്ഷണ സമിതി അംഗങ്ങള്‍ അറസ്റ്റില്‍