ചെന്നൈ: സനാതന ധര്‍മ്മ വിവാദത്തില്‍ തമിഴ്‌നാട് മന്ത്രിമാരായ ഉദയനിധി സ്റ്റാലിനും ശേകര്‍ ബാബുവിനും ലോക്‌സഭാംഗം എ രാജയ്ക്കുമെതിരെയുള്ള ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി തള്ളി. തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിന്‍റെ മകനാണ് ഉദയനിധി സ്റ്റാലിന്‍(Udhayanidhi Stalin).
സനാതന ധര്‍മ്മം ഇല്ലായ്മ ചെയ്യണമെന്ന് 2023 സെപ്റ്റംബറില്‍ നടത്തിയ ഒരു പ്രസംഗത്തിനിടെ ആഹ്വാനം ചെയ്‌തതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സനാതന ധര്‍മ്മം സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും ഇത് തുടച്ച് നീക്കണമെന്നുമായിരുന്നു ഉദയനിധിയുടെ പരാമര്‍ശങ്ങള്‍(Sanatana Dharma Row).
രണ്ട് ഹിന്ദു മുന്നണി പ്രവര്‍ത്തകരും മറ്റൊരാളും നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് അനിത സുമന്ത് തള്ളിയത്. ഡിഎംകെ നേതാക്കള്‍ അവരുടെ സ്ഥാനങ്ങളില്‍ ഇരിക്കാന്‍ യോഗ്യരല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സനാതന ധര്‍മ്മ വിരുദ്ധയോഗത്തില്‍ പങ്കെടുക്കുകയും മതപരമായ ആചാരങ്ങള്‍ക്കെതിരെ പ്രസംഗം നടത്തുകയും ചെയ്‌ത ഡിഎംകെ നേതാക്കള്‍ക്ക് ജനപ്രതിനിധികളായി തുടരാന്‍ യോഗ്യതയില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ഹിന്ദുമുന്നണിയുടെ ഭാരവാഹിയായ ടി മനോഹറും മറ്റ് രണ്ട് പേരും ക്വവാറന്‍റോ ഹര്‍ജികളാണ് നല്‍കിയിരുന്നത്(Madras Highcourt).
ഉന്നത പദവികളില്‍ ഇരിക്കുന്നവര്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെയുള്ള പ്രസ്‌താവനകള്‍ നടത്തണമെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് അനിത സുമന്ത് നിരീക്ഷിച്ചു. പ്രസ്‌താവനകള്‍ നടത്തും മുമ്പ് ചരിത്ര വസ്‌തുതകള്‍ പരിശോധിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഉദയനിധി സ്റ്റാലിനടക്കമുള്ളവരെ അവരുടെ പദവികളില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള ടി മനോഹറിന്‍റെ ഹര്‍ജി കോടതി തള്ളിയെന്ന് അഭിഭാഷകന്‍ പി വില്‍സണ്‍ പറഞ്ഞു.