ജബൽപൂർ :യുവാവിനെതിരെ പെണ്‍സുഹൃത്ത് നൽകിയ ബലാത്സംഗക്കേസ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി. യുവാവ് വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയുടെ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്‌ത ബലാത്സംഗക്കേസാണ് കോടതി റദ്ദാക്കിയത്. വിദ്യാസമ്പന്നരായ ഇരുവരും സ്വന്തം ഇഷ്‌ടപ്രകാരം 10 വർഷത്തിലേറെ പ്രണയത്തിലായിരുന്നെന്നും ശാരീരികംബന്ധം പുലർത്തിയിരുന്നതായും കോടതി നിരീക്ഷിച്ചു.
യുവാവ് വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഇരുവരും വേർപിരിഞ്ഞത്. അതിനാൽ ഹർജിക്കാരനെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്യുന്നതിൽ അർഥമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. യുവതിയുടെ പരാതിയിലും മൊഴിയിലും പറഞ്ഞിരിക്കുന്നത് പ്രകാരം കേസ് IPC സെക്ഷൻ 375 ബലാത്സംഗ കേസായി കണക്കാക്കാൻ കഴിയില്ല. ഇത് നിയമത്തിൻ്റെ ദുരുപയോഗം മാത്രമാണെന്നും കോടതി പറഞ്ഞു.