കേരളം

kerala

ETV Bharat / bharat

ഹൈദരാബാദിൽ ഒവൈസിയ്‌ക്കെതിരെ മാധവി ലത മത്സരിക്കും; സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബിജെപി

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഹൈദരാബാദ് സീറ്റിൽ ബിജെപി സ്ഥാനാർഥിയായി കൊമ്പെല്ല മാധവി ലതയെ മത്സരിപ്പിക്കുമെന്ന് ബിജെപി അറിയിച്ചു

Hyderabad seat  Kompella Madhavi Latha  ബിജെപി സ്ഥാനാർത്ഥി  കൊമ്പല്ല മാധവി ലത  ഹൈദരാബാദ്‌
Madhavi Latha

By ETV Bharat Kerala Team

Published : Mar 3, 2024, 8:29 AM IST

ഹൈദരാബാദ്‌ :വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഹൈദരാബാദ് സീറ്റിൽ നിന്നും ബിജെപി സ്ഥാനാർഥിയായി കൊമ്പെല്ല മാധവി ലത മത്സരിക്കും. ഹൈദരാബാദ് സീറ്റിൽ നിന്ന് പാർട്ടി മത്സരിപ്പിച്ച എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിനെതിരെ മാധവി ലത പ്രതികരിക്കുകയും വ്യാപകമായ ദാരിദ്ര്യവും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയും നിലനിൽക്കുന്ന മണ്ഡലം എപ്പോഴും അവഗണിക്കപ്പെടുന്നുണ്ടെന്ന് വിമര്‍ശിക്കുകയും ചെയ്‌തു.

ഹൈദരാബാദ് ലോക്‌സഭയിൽ ശുചിത്വമോ വിദ്യാഭ്യാസമോ ആരോഗ്യ സൗകര്യങ്ങളോ ഇല്ല. മദ്രസകളിൽ കുട്ടികൾക്ക് ഭക്ഷണം ലഭിക്കുന്നില്ല. ക്ഷേത്രങ്ങളും ഹിന്ദു വീടുകളും അനധികൃതമായി താമസിക്കപ്പെടുന്നു. മുസ്ലീം കുട്ടികൾ വിദ്യാഭ്യാസമില്ലാത്തവരാണെന്നും ബാലവേലയുണ്ടെന്നും മാധവി ലത പറഞ്ഞു.

ഹൈദരാബാദ് മണ്ഡലം നിലവിൽ എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിയുടെ കൈവശമാണ്. അദ്ദേഹത്തിൻ്റെ പാർട്ടി 40 വർഷമായി ഈ സീറ്റിൽ വിജയിക്കുന്നു എന്നത് ശ്രദ്ധേയമാണ്. അവർക്ക് വിദ്യാഭ്യാസമോ വീടോ ഭാവിയോ ഇല്ല. ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. പഴയ നഗരം ഒരു മലയോ ആദിവാസി മേഖലയോ അല്ല. ഇത് ഹൈദരാബാദിൻ്റെ മധ്യഭാഗത്താണെന്നും പക്ഷേ ഇവിടെ ദാരിദ്ര്യമുണ്ടെന്നും മണ്ഡലത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും മാധവി കൂട്ടിച്ചേർത്തു. ഓൾഡ് സിറ്റി ഓഫ് ഹൈദരാബാദിനെ സൊമാലിയയുമായി താരതമ്യപ്പെടുത്തുകയും സോമാലിയ എത്രത്തോളം വികസിക്കണമെന്നും അവര്‍ പറഞ്ഞു.

സ്ഥാനാർഥിയെക്കുറിച്ച്: വിരിഞ്ചി ഹോസ്‌പിറ്റൽസിൻ്റെ ചെയർപേഴ്‌സണും ലോപാമുദ്ര ചാരിറ്റബിൾ ട്രസ്‌റ്റിൻ്റെയും ലതാമ ഫൗണ്ടേഷൻ്റെ സ്ഥാപകയുമാണ് ലത. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സർക്കാരിതര സംഘടനയായ ചാരിറ്റബിൾ ട്രസ്‌റ്റിലൂടെ ഹൈദരാബാദ് പ്രദേശത്തെ വിവിധ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഭക്ഷണ വിതരണ സംരംഭങ്ങൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.

അസദുദ്ദീന്‍ ഒവൈസിയുടെ കടുത്ത വിമർശകയാണ് മാധവി. ഇതാദ്യമായാണ് ഹൈദരാബാദ് മണ്ഡലത്തിൽ നിന്നും ബിജെപി ഒരു വനിത സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details