ലഖ്‌നൗ : ഇന്ത്യന്‍ രാഷ്‌ട്രീയത്തെ ഞെട്ടിച്ച തെരഞ്ഞെടുപ്പ് ഫലമായിരുന്നു ഉത്തര്‍പ്രദേശിലേത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുതല്‍ യുപിയിലെ 80 സീറ്റുകളിലും ബിജെപി അവകാശപ്പെട്ടിരുന്നു. ഫലം പുറത്ത് വന്നതോടെ വന്‍ തിരിച്ചടിയാണ് ബിജെപി നേരിട്ടത്. എസ്‌പി-കോൺഗ്രസ് സഖ്യം 36 സീറ്റുകളാണ് യുപിയില്‍ നേടിയത്. എൻഡിഎ സഖ്യത്തിന് 37 സീറ്റുകൾ കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. അതേസമയം ബിഎസ്‌പി 10 സീറ്റിൽ നിന്ന് പൂജ്യത്തിലേക്ക് വീഴുകയും ചെയ്‌തു.
യുപി ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ 2024 വിജയികളുടെ പട്ടിക (ETV Bharat) തെരഞ്ഞെടുപ്പിൽ യുപിയിൽ ഇത്രയും വലിയ പ്രഹരമേല്‍ക്കേണ്ടി വരുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നില്ല. സ്‌മൃതി ഇറാനി അമേഠിയിലും ദിനേശ് ലാൽ യാദവ് നിരാഹുവയ്ക്ക് അസംഗഢിലും ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.
യുപി ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ 2024 വിജയികളുടെ പട്ടിക (ETV Bharat) അതേസമയം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ 3.7 ലക്ഷം വോട്ടിന്‍റെ വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. അമേഠിയും കോണ്‍ഗ്രസ് തിരിച്ചു പിടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാകട്ടെ ഒന്നര ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയം. മണ്ഡലത്തില്‍ മോദിക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്. 2019 ല്‍ നാല് ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മോദി ജയിച്ചത്.
യുപി ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ 2024 വിജയികളുടെ പട്ടിക (ETV Bharat) അഖിലേഷ് യാദവിന്‍റെ നേതൃത്വത്തില്‍ സമാജ്‌വാദിയും ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഭോജ്‌പുരി ആർട്ടിസ്റ്റ് രവികിഷൻ, ഭാര്യ ഡിംപിൾ യാദവ് എന്നിവരും യുപിയിലെ വിജയികളിൽ ഉൾപ്പെടുന്നു.
യുപി ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ 2024 വിജയികളുടെ പട്ടിക (ETV Bharat) തെരഞ്ഞെടുപ്പ് ഫലം വരാൻ തുടങ്ങിയത് മുതല്‍ എസ്‌പി കേന്ദ്രങ്ങളിലും കോണ്‍ഗ്രസ് പാളയത്തിലും പ്രതീക്ഷാ കിരണങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിരുന്നു. ഇന്ത്യ സഖ്യം യുപിയില്‍ 50 സീറ്റുകൾ നേടുമെന്ന് സമാജ്‌വാദി പാർട്ടി ഏറെക്കാലമായി അവകാശപ്പെട്ടിരുന്നു.
യുപി ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ 2024 വിജയികളുടെ പട്ടിക (ETV Bharat) യുപിയിലെ മികച്ച വിജയത്തിന് പിന്നാെല അഖിലേഷ് യാദവിന് നിര്‍ണായകമായ ഉത്തരവാദിത്തമാണ് കോൺഗ്രസ് നൽകിയത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായും തെലുങ്കുദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവുമായും ചര്‍ച്ച നടത്താന്‍ അഖിലേഷിനോടാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. ഇന്ന് ഡൽഹിയിൽ നടക്കുന്ന ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും.
Also Read :ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയം; മോദിയെ അഭിനന്ദിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി മെലോണി - Meloni Congratulates Modi